• Home
  • Iritty
  • ഗതാഗതം നിരോധിച്ച് കാക്കയങ്ങാട് ടൗണിലെ റോഡ് ഉയര്‍ത്തല്‍ പ്രവര്‍ത്തി പുനരാരംഭിച്ചു……..
Iritty

ഗതാഗതം നിരോധിച്ച് കാക്കയങ്ങാട് ടൗണിലെ റോഡ് ഉയര്‍ത്തല്‍ പ്രവര്‍ത്തി പുനരാരംഭിച്ചു……..

കാക്കയങ്ങാട്: ഗതാഗതം നിരോധിച്ച് കാക്കയങ്ങാട് ടൗണിലെ റോഡ് ഉയര്‍ത്തല്‍ പ്രവര്‍ത്തി പുനരാരംഭിച്ചു.കാക്കയങ്ങാട് പെട്രോള്‍ പമ്പിന് സമീപത്താണ് റോഡ് ഉയര്‍ത്തല്‍ പ്രവര്‍ത്തി നടത്തുന്ന്.പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 70 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്നത്.മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചപ്രവര്‍ത്തി നിലച്ചത് കാക്കയങ്ങാട് ടൗണിലെ കച്ചവട സ്ഥാപന ജീവനക്കാര്‍ക്കും, ഓട്ടോ മോട്ടോര്‍ ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ദുരിതമായി മാറുകയും വ്യാപാരികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് പ്രവര്‍ത്തി പുനരാരംഭിച്ചത്.

പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 70 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തി നടത്തുന്നത്.ആദ്യ ഘട്ടമെന്ന നിലയില്‍ മുഴക്കുന്ന് റോഡിലെ ഓവുചാലിന്റെ പ്രവര്‍ത്തി നടത്തി അത് പൂര്‍ത്തിയാക്കുകയും പിന്നീട് കാക്കയങ്ങാട് പെട്രോള്‍ പമ്പിനു മുന്നിലുള്ള കലുങ്ക് പുനര്‍നിര്‍മ്മിച്ച് റോഡ് ഉയര്‍ത്തുകയുമാണ് ചെയ്യുന്നത്. കാക്കയങ്ങാട് നിന്നും പേരാവൂര്‍ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ച് പോകേണ്ടതുമായ വാഹനങ്ങള്‍ പാലപ്പള്ളി-പാലപ്പുഴ എടത്തൊട്ടി വഴിയാണ് തിരിച്ചു വിട്ടിരിക്കുന്നതെങ്കില്ലും പൂര്‍ണ്ണമായും റോഡ് അടക്കാതെയാണ് പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്.തിങ്കളാഴ്ച്ചയോടെ ടാറിംങ്ങ് പ്രവര്‍ത്തി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കരാറുകാരന്‍.

Related posts

ഇരിട്ടി നഗരസഭ പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ രാത്രി എട്ട് മണിവരെ മാത്രം………..

Aswathi Kottiyoor

വർണ്ണ കൂടാരം പദ്ധതി: നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

Aswathi Kottiyoor

ആഴമുള്ള കിണറിൽ വീണ പശുവിനെ സാഹസികമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന …………

Aswathi Kottiyoor
WordPress Image Lightbox