കണ്ണൂർ: നിയമനിർമ്മാണ സഭകളിൽ 50% വനിതാ സംവരണം ഏർപ്പെടുത്തുക എന്ന മുദ്രാവാക്യമുയർത്തി വിമൻ ജസ്റ്റിസ് മൂവ്മെൻറ് വനിതാ ദിനത്തിൽ വനിതാ സംവരണ മെമ്മോറിയൽ സമർപ്പിച്ചു.
കണ്ണൂർ ഗുരുഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി വിമൻ ജസ്റ്റിസ് മൂവ്‌മന്റ് സംസ്ഥാന കമ്മിറ്റി മെമ്പർ ഫൗസിയ ആരിഫ് ഉൽഘാടനം ചെയ്തു
ഇന്ത്യൻജനതയുടെ48.3%സ്ത്രീകളായിരിക്കേപാർലമെൻ്റിലേയുംനിയമസഭയിലേയും സ്ത്രീ പങ്കാളിത്തത്തിൻ്റെ കണക്ക് ജനാധിപത്യത്തിന് തന്നെ അപമാനകരമാണെന്ന് അവർ പറഞ്ഞു
ഈ രംഗത്ത് കാലങ്ങളായി നില നിൽക്കുന്ന പുരുഷമേധാവിത്വം
സ്വാഭാവികസ്ത്രീമുന്നേറ്റത്തെതടയുമ്പോൾസംവരണംമാത്രമേപോംവഴിയുള്ളുഎന്നുംഅവർ കൂട്ടിച്ചേർത്തു.
രജനി രമാനന്ദ് (മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്), ജല റാണി ( പ്രിൻസിപ്പൽ സ്പെഷ്യൽ സ്കൂൾ), എ.ടി.സമീറ (ക്ഷേമകാര്യ സ്റ്റൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ , വളപട്ടണം), സാജിദ ഹാരിസ് (സാമൂഹ്യ പ്രവർത്തക ), യു.വി. സുബൈദ (വിങ്സ് കണ്ണൂർ ജില്ലാ പ്രസിഡന്റ്) , ലില്ലി ജെയിംസ് (വിമൻ ജസ്റ്റിസ് മൂവ്‌മന്റ് ജില്ലാ സെക്രട്ടറി), സമീറ മുസ്തഫ,തുടങ്ങിയവർ സംസാരിച്ചു.
നിയമനിർമ്മാണ സഭകളിൽ 50% വനിതാ സംവരണം ഏർപ്പെടുത്തുക,
പിന്നോക്ക വിഭാഗങ്ങളിലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പ് വരുത്താൻ ഉപസംവരണം ഏർപ്പെടുത്തുക
എന്നീ ആവശ്യങളുന്നയിച്ചുള്ള പ്രമേയം വിമൻ ജസ്റ്റിസ് മൂവ്‌മന്റ് ജില്ലാ വൈസ് പ്രസിഡന്റ് ഹസീന.സി അവതരിപ്പിച്ചു. ചടങ്ങിൽ വിവിധ മേഖലയിൽ നിന്നുള്ള പ്രതിഭകളായ
കലാമണ്ഡലം വനജ, വല്ലി ടീച്ചർ, സുബൈദ,നജ്മ ഇരിക്കൂർ, ഗീത എന്നിവരെ ആദരിച്ചു.
വിമൻ ജസ്റ്റിസ് മൂവ്‌മന്റ് കണ്ണൂർ ജില്ല പ്രസിഡന്റ് ഷാഹിന ലത്തീഫ്
അധ്യക്ഷത വഹിച്ചു എക്സിക്യൂട്ടിവ് അംഗം നാണി ടീച്ചർ സമാപനം നിർവഹിച്ചു.
ഷമ്മി.പി.സി, സൗദഹനീഫ്, കദീജ ടി.പി. തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.