ഇരിട്ടി: ദേശീയ സുരക്ഷാ കാന്പയിന്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ്എസ് യൂണിറ്റ്, ഇരിട്ടി ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റ്, കേരള സിവിൽ ഡിഫൻസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ് എസ് വളണ്ടിയർമാരായ വിദ്യാർഥികൾക്ക് അഗ്നിരക്ഷാ ബോധവത്കരണ, പ്രഥമശുശ്രൂഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഇരിട്ടി ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സന്തോഷ് കോയിറ്റി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. ഇ.ശ്രീജ, മുഖ്യാധ്യാപിക എൻ.പ്രീത, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഇ.പി.അനീഷ് കുമാർ, പിടിഎ അംഗങ്ങളായ എം.വിജയൻ നമ്പ്യാർ, അയൂബ് പൊയിലൻ, എം.ബിജുകുമാർ എന്നിവർ പ്രസംഗിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഇരിട്ടി സ്റ്റേഷൻ ഓഫിസർ സി.പി.രാജേഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.ആർ.സന്ദീപ് എന്നിവർ ക്ലാസെടുത്തു.
സിവിൽ ഡിഫൻസ് ചീഫ് വാർഡൻ അനീഷ് കീഴ്പ്പള്ളി, പോസ്റ്റുവാർഡൻ നിധീഷ് ജേക്കബ്ബ് , ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ അരുൺ ബാലക്കണ്ടി, വാർഡൻമാരായ ഡോളമി മുണ്ടാനൂർ, പ്രബീഷ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.