കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദാനാവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനുള്ള കണ്ണൂര്‍ നിയമസഭാമണ്ഡലം സ്വീപ് പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ചിത്ര രചന, ഉപന്യാസ രചന മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 18 വയസ് പൂര്‍ത്തിയായ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒമ്പതിന് മുമ്പായി 9846772874, 9495947565 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. 10ന് രാവിലെ 11ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് ചിത്ര രചനാ മത്സരം. ഉപന്യാസ മത്സരത്തിനായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയത്തില്‍ നവ സമ്മതിദായകര്‍ക്കുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള രചനകള്‍ 17നകം ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍), കളക്ടറേറ്റ്, കണ്ണൂര്‍ 670002 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ അയയ്ക്കണം.