24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കല്ലുവയലിൽ തേനീച്ചയുടെ കുത്തേറ്റ് അഞ്ച് പേർക്ക് പരിക്ക്………
Iritty

കല്ലുവയലിൽ തേനീച്ചയുടെ കുത്തേറ്റ് അഞ്ച് പേർക്ക് പരിക്ക്………

ഇരിട്ടി: കല്ലുവയലിൽ തേനീച്ചയുടെ കുത്തേറ്റ് 5 പേർക്ക് പരിക്കേറ്റു . വലിയമറ്റം രാജു , പി. ജി. രാജൻ, എൻ . ബാബു, സോമരാജൻ, എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയായിരുന്നു സംഭവം. ഇരിട്ടി ഫയർഫോഴ്സും , സിവിൽ ഡിഫൻസ് പ്രവർത്തകരും ചേർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് തേനീച്ചകൾ കൂട്ടത്തോടെ നാട്ടുകാരെ ആക്രമിച്ചത്. ഭീതിയിലായി നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനയും , സിവിൽ ഡിഫൻസ് ടീമും സ്ഥലത്തെത്തി സുരക്ഷാ കവചം ധരിച്ചാണ് തേനീച്ച കുത്തേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരിട്ടി സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിൽ പി.ആർ. സന്ദീപ്‌ , സുരേന്ദ്ര ബാബു , ജോർജ്ജ് തോമസ്, വിനോയി എന്നിവരും സിവിൽ ഡിഫെൻസ് വോളന്റിയർമാരായ പ്രബീഷ്‌, അനീഷ്, അരുൺ , ഡോളമി എന്നിവരും വാർഡ് മെബർ സിബി കാവനാലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Related posts

ഗ്രീന്‍ലീഫ് 9-ാമത് ഇരിട്ടി പുഷ്‌പോത്സവം 21 മുതല്‍ ജനുവരി 8 വരെ; ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് അഞ്ചിന്

Aswathi Kottiyoor

യു.എം.സിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; ബിൽഡിങ്ങ് ഓണേഴ്‌സ് അസോസിയേഷൻ

Aswathi Kottiyoor

പൂ​ക്ക​ളു​ടെ മ​റ​വി​ൽ ക​ട​ത്തി​യ ല​ഹ​രിവ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

Aswathi Kottiyoor
WordPress Image Lightbox