മുംബൈ: ഡെസ്ക്റ്റോപ്പിലും വോയിസ്, വീഡിയോ കോളുകൾ ചെയ്യാനുള്ള സംവിധാനമൊരുക്കി വാട്സ്ആപ്പ്. കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ വാട്സ്ആപ്പ് കോളുകളിൽ ഉണ്ടായ ഗണ്യമായ വർധന കണക്കിലെടുത്താണ് ഡെസ്ക്റ്റോപ്പിൽ കൂടി കോൾ സൗകര്യം ഉൾപ്പെടുത്താൻ തീരുമാനിച്ചത്. പൂർണമായും ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പു വരുത്തിക്കൊണ്ടായിരിക്കും പുതിയ സംവിധാനം കൊണ്ട് വരികയെന്ന് കമ്പനി അധികൃതർ പറഞ്ഞു. രണ്ട് പേർക്ക് മാത്രമാണ് നിലവിലെ സംവിധാനത്തിൽ കോൾ ചെയ്യാനുള്ള സൗകര്യം ഉണ്ടാവുക. ഭാവിയിൽ ഗ്രൂപ്പ് കോളുകൾക്ക് കൂടിയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്നും കമ്പനി അധികൃതർ അറിയിച്ചു.