തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ ബസുകള്‍ മാറ്റാന്‍ ആലോചന. 400 ബസുകള്‍ ഈ വര്‍ഷം എല്‍.എന്‍.ജിയിലേക്ക് മാറ്റും. ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കെ. എസ്. ആർ. ടി. സിയിലെ ഡീസൽ ബസുകൾ എൽ. എൻ. ജിയിലേക്ക് മാറ്റാൻ ആലോചിക്കുന്നത്.
അടിക്കടി ഉണ്ടാകുന്ന ഡീസലിന്‍റെ വിലവര്‍ധനവ് കോര്‍പ്പറേഷന്‍റെ ചെലവ് വര്‍ധിപ്പിക്കുന്നു. എൽ .എന്‍.ജി. ഇന്ധനമാകുമ്പോഴുണ്ടാകുന്ന പ്രയോജനങ്ങള്‍ കണക്കിലെടുത്താണ് ഡീസല്‍ ബസുകള്‍ മാറ്റുന്നത്. കിഫ്ബി സഹായത്തോടെ തുടക്കത്തില്‍ 400 ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജിയിലേക്ക് മാറ്റും.
7 വര്‍ഷം കാലാവധിയുള്ള ഡീസല്‍ ബസുകളാണ് ഇതിലേക്ക് തെരഞ്ഞെടുക്കുക. ഇതു നടപ്പിലാക്കിയാല്‍ ഒരു മാസം 400 ബസിന് 1.95 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്ക്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് 2500 ബസുകള്‍ എല്‍.എന്‍.ജിയിലേക്ക് മാറ്റാനുള്ള വലിയ ശ്രമമാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. സ്വിഫ്റ്റ് കമ്പനിക്കായി 700 സി.എന്‍.ജി. ബസുകള്‍ വാങ്ങുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.