24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കോടികളുടെ വെട്ടിപ്പിനെ തുടര്‍ന്ന് ചെറുവള്ളി എസ്റ്റേറ്റ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി
Kerala

കോടികളുടെ വെട്ടിപ്പിനെ തുടര്‍ന്ന് ചെറുവള്ളി എസ്റ്റേറ്റ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

കോടികളുടെ വെട്ടിപ്പിനെ തുടര്‍ന്ന് ചെറുവള്ളി എസ്റ്റേറ്റ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയതോടെ ശബരിമല വിമാനത്താവള പദ്ധതി പ്രതിസന്ധിയിലായി.
വിദേശ പണമിടപാട് നിയമലംഘനത്തിന്റെ പേരിലാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുളള ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. 500 കോടി രൂപയുടെ വിദേശ പണമിടപാട് നിയമലംഘനമെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയിലാണ് ചര്‍ച്ചിന്റെ ആസ്തികള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നത്.

നികുതി കുടിശ്ശിക അടച്ചില്ലെങ്കില്‍ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പിന്റെ കൈയിലാകാനാണ് സാദ്ധ്യത. അങ്ങനെ സംഭവിച്ചാല്‍ വിമാനത്താവള പദ്ധതിയും അവതാളത്തിലാകും. ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉള്‍പ്പെട്ട 2000 ഏക്കര്‍ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഹാരിസണ്‍ മലയാളവുമായി ഉടമസ്ഥാവകാശ തര്‍ക്കമുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി പണം കൊടുത്ത് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് നേരത്തെ വിവാദമായിരുന്നു. വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് ആദായനികുതി വകുപ്പ് എസ്റ്റേറ്റ് കണ്ടുകെട്ടിയിരിക്കുന്നത്.

Related posts

മേയ് 17 ലെ തദ്ദേശ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനമായി

Aswathi Kottiyoor

പക്ഷികൾക്കൊപ്പം പറക്കുന്നു, അതിരുകളില്ലാതെ

Aswathi Kottiyoor

മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജ് റിമാന്റില്‍*

Aswathi Kottiyoor
WordPress Image Lightbox