24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കു​ന്നോ​ത്ത് ബെ​ൻ​ഹി​ല്ലിൽ ക്ര​ഷ​റി​നെ​തി​രേ സ​മ​രം ശ​ക്തം
Iritty

കു​ന്നോ​ത്ത് ബെ​ൻ​ഹി​ല്ലിൽ ക്ര​ഷ​റി​നെ​തി​രേ സ​മ​രം ശ​ക്തം

ഇ​രി​ട്ടി: പാ​യം പ​ഞ്ചാ​യ​ത്തി​ലെ കു​ന്നോ​ത്ത് ബെ​ൻ​ഹി​ലി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് പ​തി​ച്ച് ന​ൽ​കി​യ പ്ര​ദേ​ശ​ത്തോ​ട് ചേ​ർ​ന്ന് ക്ര​ഷ​റി​ന് അ​നു​മ​തി ന​ൽ​കി​യ​തി​നെ​തി​രേ ജ​ന​കീ​യ ക​ർ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​യം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
ക​ഴി​ഞ്ഞ ദി​വ​സം കു​ന്നോ​ത്ത്- ബെ​ൻ​ഹി​ൽ റോ​ഡ് നാ​ട്ടു​കാ​ർ ഉ​പ​രോ​ധി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്തെ ഇ​രു​പ​ത്ത​ഞ്ചോ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് പ​തി​ച്ചു​ന​ൽ​കി​യ ഭൂ​മി​യോ​ട് ചേ​ർ​ന്നാ​ണ് ക്ര​ഷ​റി​ന് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക്ര​ഷ​റി​ന് ലൈ​സ​ൻ​സ് കി​ട്ടു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്തെ ആ​ദി​വാ​സി​യു​ടെ വീ​ട് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​മ​ര​ത്തി​നി​റ​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ർ​ച്ച് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ നോ​ബി​ൾ പൈ​ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​മ​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ്, ടി.​പി. സ​ജീ​വ​ൻ, മൂ​ര്യ​ൻ ര​വീ​ന്ദ്ര​ൻ, ജോ​ർ​ജ് വ​ർ​ഗീ​സ്, ജെസി വെ​ള്ള​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

സ്വീകരണം നൽകി……

Aswathi Kottiyoor

കാരുണ്യ യാത്ര നടത്തി സ്വരൂപീച്ച 2 ലക്ഷം രൂപ ചികിത്സ സഹായ കമ്മറ്റിക്ക് കൈമാറി

Aswathi Kottiyoor

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ പായം പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണ നടത്തി.

Aswathi Kottiyoor
WordPress Image Lightbox