ഇരിട്ടി : മണ്ണ് നന്നാക്കിയാൽ ഏത് സഥലത്തും ജൈവകൃഷിയിലൂടെ നൂറുമേനി വിളയിക്കാമെന്ന് തന്റെ നവീന കൃഷി പരീക്ഷണങ്ങളിലൂടെ തെളിയിക്കുകയാണ് ഇരിട്ടി എം ജി കോളേജിൽ നിന്നും വിരമിച്ച ബൗദ്ധിക ശാസ്ത്ര വിഭാഗം മേധാവി ഡോ . കെ.വി. ദേവദാസ് . കീഴൂരിൽ തന്റെ 55 സെന്റ് സ്ഥലത്താണ് ഡോ . ദേവദാസ് തന്റെ നൂതന കൃഷി പരീക്ഷണങ്ങളിലൂടെ വിജയഗാഥ രചിച്ചിരിക്കുന്നത്.
തന്റെ അൻപത്തി അഞ്ച് സെന്റ് സ്ഥലത്ത് ഇരുന്നൂറിലേറെ കവുങ്ങുകൾ, 50 തെങ്ങുകൾ, 1500 റോളം കുരുമുളക് വള്ളികൾ, രണ്ടായിരത്തിനടുത്ത് വിവിധയിനം വാഴകൾ , വിവിധയിനം പച്ചക്കറികൾ എന്നിവ വളർന്നു പടർന്ന് കായ്‌ഫലം നൽകി നിൽക്കുന്നു. കൂടാതെ ഏതു വേനൽക്കാലത്തും ഒരേ നിലയിൽ വെള്ളം നൽകുന്ന ഒരു കുളവും , രണ്ട് കിണറുകളും ഈ കൃഷിയിടത്തിൽ ഇദ്ദേഹം തന്റെ സ്വന്തം പ്രയത്നത്താൽ യാഥാർത്ഥമാക്കിയിട്ടുമുണ്ട്.
ഒരു ചെറിയ സ്ഥലം കിട്ടിയാൽ അതിനെ എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതാണ് ഡോ . ദേവദാസ് ഇവിടെ പ്രാവർത്തികമാക്കി കാണിക്കുന്നത്. മധ്യഭാഗം പൂർണ്ണമായും ഒഴിവാക്കി കൃഷിയിടത്തിൽ ചുറ്റിലുമാണ് ഇവയെല്ലാം നട്ടു പിടിപ്പിച്ചിരിക്കുന്നത് . ഇരു വശത്തുമായി നട്ടുപിടിപ്പിച്ച് വളർന്നുവരുന്ന തെങ്ങുകൾ കൃഷിയിടത്തിൽ മദ്ധ്യഭാഗത്തേക്ക് വളഞ്ഞു വളരുന്നതിനായി ചില പൊടി ക്കൈകളും ഇദ്ദേഹം ചെയ്തു വെച്ചിട്ടുണ്ട്. ഏതാനും വർഷങ്ങൾ കഴിഞ്ഞാൽ ഇത് ഒരു മനോഹര കാഴ്ചയായിമാറുമെന്നും ഇദ്ദേഹം പറയുന്നു.
കൃഷിയിടത്തിൽ വൃക്ഷങ്ങളും മറ്റും നടുമ്പോൾ കൊടുക്കേണ്ട അടിവളത്തിന്റെ പ്രാധാന്യം ഡോ . ദേവദാസ് എടുത്തു പറയുന്നു. കൃഷി തുടങ്ങുന്നതിന് മുൻപ് ആദ്യം കൃഷിയിടത്തിലെ മണ്ണ് നന്നാക്കണം. അതിനായി ചാണകമാണ് ഏറ്റവും പ്രധാന ഘടകം. ആദ്യം അടിവളം നൽകി തടമൊരുക്കികഴിഞ്ഞാൽ പിന്നെ തടംകോരുകയോ മണ്ണിളക്കുകയോ മറ്റു മൊന്നും ചെയ്യില്ല . കൃഷിയിടത്തിൽ വീഴുന്ന ഒരു ഇലപോലും കളയില്ല . അവയെക്കെല്ലാം അതാതു വൃക്ഷങ്ങളുടെ ചുവട്ടിലേക്ക് തന്നെ അടിച്ചു കൂട്ടും. ഇടയ്ക്കിടെ ചാണകവും പിണ്ണാക്കും മറ്റും പുളിപ്പിച്ച വളം ഇതിന്റെ ചുവട്ടിൽ ഒഴിച്ച് കൊടുക്കും. ആവശ്യത്തിന് വെള്ളവും നൽകും. യാതൊരു വിധ രാസവളവും കൃഷിയിടത്തിലേക്ക് കയറ്റുകയേ ഇല്ല. വർഷത്തിൽ എല്ലാ കാലത്തും വാഴക്കുലകൾ കൃഷിയിടത്തിൽ ലഭ്യമാണ്. രണ്ടു വര്ഷം മാത്രം പ്രായമായ കവുങ്ങ് ചുവട്ടിൽ നാലാമത്തെ പോള വിരിയുമ്പോൾ കുലച്ചു നിൽക്കുന്നതും കൃഷിയിടത്തിലെ ഒരു കാഴ്ചയാണ്. ഇവിടെ കോടതി തന്റെ വെട്ടു മുറ്റവും വിവിധയിനം പച്ചക്കറികൾ കൊണ്ട് സമൃദ്ധമാണ്. തന്റെ ഇത്തരം കൃഷി പരീക്ഷണത്തിലൂടെ വീട്ടുമുറ്റത്തെ വർഷങ്ങൾ പഴക്കമുള്ള പ്ലാവ് വർഷത്തജിൽ എല്ലാ മാസവും ചക്ക തരുന്നതാണ് ഡോ . ദേവദാസ് പറഞ്ഞു.
ഡോ . ദേവദാസിന്റെ കൃഷി പരീക്ഷണങ്ങൾ കേട്ടറിഞ്ഞ് കഴിഞ്ഞ ദിവസം എം എൽ എ അഡ്വ. സണ്ണി ജോസഫ്, ഇരിട്ടി നഗരസഭാ അദ്ധ്യക്ഷ കെ. ശ്രീലത, വാർഡ് കൗൺസിലർ പി.പി. ജയലക്ഷി എന്നിവർ അടങ്ങുന്ന ജനപ്രതിനിധികളുടെ സംഘം സ്ഥലം സന്ദർശിച്ചു. കൃഷിയിൽ നൂതന പരീക്ഷണങ്ങളിലൂടെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ദേവദാസിനെ കൃഷിയിടം കണ്ടതിനു ശേഷം ഇവർ അഭിനന്ദിച്ചു.
മഹാത്മാഗാന്ധി കോളേജ് ഭൗതിക വിഭാഗം മേധാവി ആയിരുന്ന ഡോ . ദേവദാസ് 2020 ൽ ആണ് റിട്ടയർ ചെയ്യന്നത്. കണ്ണൂർ സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു ഡോ .കെ.വി. ദേവദാസൻ. ഇദ്ദേഹം എഫ് ഐ ഡി ഇ റേറ്റ് ചെയ്ത ചെസ്സ് കളിക്കാരൻ കൂടിയാണ്. കോളേജിലെ പഠന കാലത്ത് യണിവേഴ്സിറ്റി ചാമ്പ്യനായി . നാല് വർഷമായി കണ്ണൂർ ജില്ലാ ചെസ്സ് ചാമ്പ്യൻ എന്ന റിക്കാർഡും ഇദ്ദേഹത്തിനുണ്ട്. ടേബിൾ ടെന്നീസിലെ കണ്ണൂർ ജില്ലാ വെറ്റൻസ് ടീമിനെ 2017 ലും 18 ലും രണ്ട് വർഷം പ്രതിനിധീകരിച്ചു.പയ്യന്നൂരിലെ അന്നൂർ സ്വദേശിയാണ്. ഇപ്പോൾ കീഴൂരിൽ താമസം. ഭാര്യ സി.വി. സന്ധ്യ ഇതേ കോളേജിലെ ഭൗതിക ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. മകൻ നന്ദകുമാർ ബി എസ് സി ഫിസിക്സ് വിദ്യാർത്ഥിയും മകൾ നന്ദിനി പ്ലസ് ടു വിദ്യാർത്ഥിനിയുമാണ് .
previous post