28 C
Iritty, IN
August 19, 2024
  • Home
  • Iritty
  • ആറളം ഫാമിൽ കാട്ടാനക്കൂട്ട൦; വീണ്ടും കൃഷി നാശ൦..
Iritty

ആറളം ഫാമിൽ കാട്ടാനക്കൂട്ട൦; വീണ്ടും കൃഷി നാശ൦..

ഇരിട്ടി: ആറളം ഫാമിൽ തൊഴിലാളികൾക്കുനേരേ പാഞ്ഞടുത്ത കാട്ടാനക്കൂട്ടം കഴിഞ്ഞ രാത്രി കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. കശുമാവും തെങ്ങുകളുമാണ് വ്യാപകമായി കുത്തിവീഴ്ത്തിയത്. ഇരുപതോളം കശുമാവും പത്തോളം തെങ്ങുകളും നശിപ്പിച്ചു.

കഴിഞ്ഞദിവസം എട്ടാം ബ്ലോക്കിൽ കശുവണ്ടി ശേഖരിക്കുകയായിരുന്ന തൊഴിലാളികൾക്കുനേരേ ആനക്കൂട്ടം പാഞ്ഞെത്തിയതോടെ ചിതറിയോടുന്നതിനിടയിൽ വീണ് നാലുപേർക്ക് പരിക്കേറ്റിരുന്നു. ഇതുകാരണം മേഖലയിലെ കശുവണ്ടി ശേഖരണം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ രാത്രി ആനക്കൂട്ടം പത്താം ബ്ലോക്കിലേക്ക് കടന്നത്. ഇതോടെ ഇവിടെയും കശുവണ്ടി ശേഖരണം പ്രതിസന്ധിയിലായി.

 

Related posts

വെളിയംബ്രയിൽ ജനസഹായി കേന്ദ്രം ആരംഭിച്ചു

Aswathi Kottiyoor

പ്രവർത്തി തുടങ്ങി നാലുവർഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ ഉളിയില്‍-തില്ലങ്കേരി റോഡ് നവീകരണം

Aswathi Kottiyoor

ശുചീകരണ യജ്ഞം നടത്തി……….. ……

Aswathi Kottiyoor
WordPress Image Lightbox