23.2 C
Iritty, IN
June 29, 2024
  • Home
  • Kerala
  • ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഇ-ഗവേണൻസ് പരിശീലനം
Kerala

ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഇ-ഗവേണൻസ് പരിശീലനം

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഇ-ഗവേണൻസിൽ പരിശീലനം നൽകുന്നു. പഞ്ചായത്തുകളിലെ പ്രവർത്തനം കമ്പ്യൂട്ടർ അധിഷ്ഠിതമായതിനാലാണ് പുതിയ അംഗങ്ങൾക്ക് പഞ്ചായത്ത് വകുപ്പ് പരിശീലനം നൽകുന്നത്. നാല് ആഴ്ചയായാണ് പരിശീലനം. ആദ്യ ആഴ്ചയിൽ കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സാമൂഹ്യ മാധ്യമ ഉപയോഗം എന്നിവയിലാണ് പരിശീലനം. രണ്ടാം ആഴ്ചയിൽ തദ്ദേശ വകുപ്പിന്റെ വെബ്സൈറ്റിനെ സംബന്ധിച്ചും മൂന്നാം ആഴ്ചയിൽ ഭരണ സമിതി യോഗം- സകർമ്മ ആപ്ലിക്കേഷൻ, ബില്ലുകൾ അംഗികാരത്തിന് സമർപ്പിക്കുന്ന രീതികളിലാണ് പരിശീലനം നൽകുക. അവസാന ആഴ്ചയിൽ വീഡിയോ കോൺഫറൻസ്, ഡിജിറ്റൽ സിഗ്‌നേച്ചേർ, ഐ.ടി നിയമങ്ങളിലും പരിശീലനം നൽകും. ടെക്നിക്കൽ അസിസ്റ്റന്റുമാരാണ് പരിശീലനം നൽകുന്നത്. പഞ്ചായത്ത് സെക്രട്ടറിമാർ പരിശീലന പുരോഗതി വിലയിരുത്തും.

Related posts

കേരളത്തിൽ ടൂറിസം യൂണിവേഴ്സിറ്റി സ്ഥാപിക്കും: മന്ത്രി പി.എ മുഹമ്മദ് റിയസ്

Aswathi Kottiyoor

വൃക്ഷ തൈകള്‍ നട്ടു

Aswathi Kottiyoor

വയനാട്ടിലെ ഏഴ് പ്രദേശങ്ങളിൽ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയായി

Aswathi Kottiyoor
WordPress Image Lightbox