23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ശബരിമല, പൗരത്വ പ്രക്ഷാേഭ കേസുകൾ പിൻവലിക്കുന്നു, നിർണായക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ…………
Kerala

ശബരിമല, പൗരത്വ പ്രക്ഷാേഭ കേസുകൾ പിൻവലിക്കുന്നു, നിർണായക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ…………

തിരുവനന്തപുരം: ശബരിമല, പൗരത്വ പ്രക്ഷാേഭ കേസുകൾ പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് ഇന്നുചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പടി​വാതിൽക്കൽ എത്തിനിൽക്കുന്ന വേളയിലാണ് പിണറായി സർക്കാരിന്റെ നിർണായക തീരുമാനമുണ്ടായത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ബി ജെ പിയും എൻ എസ് എസും നേരത്തേ ആവശ്യപ്പെട്ടിരുന്നു. തങ്ങൾ അധികാരത്തിൽ വന്നാൽ ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ പിൻവലിക്കുമെന്ന് യു ഡി എഫ് വ്യക്തമാക്കിയിരുന്നു. സർക്കാർ തീരുമാനത്തെ എൻ എസ് എസ് സ്വാഗതം ചെയ്തിട്ടുണ്ട്.കേസുകൾ പിൻവലിക്കാനുള്ള തീരുമാനം വൈകി വന്ന വിവേകമാണെന്നും പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ സർക്കാർ നടപ്പാക്കുന്നത് നല്ല കാര്യമാണെന്നുമായിരന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. അതേ സമയം ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകൾ ഒരു പോലെ പരിഗണിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്നും ശബരിമലയിൽ ഒരു ക്രിമിനൽ ആക്രമണവും വിശ്വാസികൾ നടത്തിയിട്ടില്ലെന്നും അതിനാൽ എല്ലാ കേസുകളും പിൻവലിക്കണമെന്നുമായിരുന്നു ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞത്. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാനമെന്നായിരുന്നു മുസ്ലിം ലീഗിന്റെ പ്രതികരണം.ജോലി​ക്കുവേണ്ടി​ സെക്രട്ടറി​യേറ്റി​നുമുന്നി​ൽ സമരം ചെയ്യുന്നവരുൾപ്പടെയുളള 84 കായി​ക താരങ്ങൾക്ക് നി​യമനം നൽകാനും പൊലീസി​ൽ പുതി​യ ബറ്റാലി​യൻ രൂപീകരി​ക്കാനും മന്ത്രി​സഭായോഗം തീരുമാനി​ച്ചു. കെ എ പി​ ആറ് എന്ന പേരി​ലാകും ബറ്റാലി​യൻ രൂപീകരി​ക്കുക. പുതി​യ 400 തസ്തി​കകൾ സൃഷ്ടി​ക്കാനും ഇന്നത്തെ മന്ത്രി​സഭായോഗം തീരുമാനമെടുത്തി​ട്ടുണ്ട്. ഇതി​ൽ 113 തസ്തി​കകൾ പൊലീസി​ലാണ്

 

Related posts

ബഫർസോൺ: പുതിയ നിർമിതികൾ 21,252; ആകെ നിർമി‍തികൾ 70,582

Aswathi Kottiyoor

112 തീരദേശറോഡുകൾ ഇന്ന്(ജനു.13) നാടിന് സമർപ്പിക്കും

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 3792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox