ഇരിട്ടി:പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ കര്‍മ്മപരിപാടികളുമായി വള്ളിത്തോട് ഒരുമ റെസ്‌ക്യൂ ടീം. ഇതിന്റെ ഭാഗമായി യുവാക്കള്‍ക്കും, യുവതികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, പരിശീലനം നല്‍കുമെന്ന് സംഘാടകര്‍ ഇരിട്ടിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.സ്വയം രക്ഷ എന്ന സന്ദേശം ഉയര്‍ത്തി വെള്ളപ്പൊക്കം, ഭൂകമ്പം, സുനാമി, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങളും റോഡ് അപകടങ്ങള്‍, വെള്ളപ്പൊക്കത്തില്‍ ഉള്ള അപകടങ്ങള്‍ പോലുള്ളവ നേരിടുന്നതിനും രക്ഷാപ്രവര്‍ത്തനം നടത്തേണ്ടത് എങ്ങനെ എന്നുള്ള വിഷയത്തില്‍ യുവാക്കള്‍ക്കും യുവതികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുന്നതിനുള്ള കര്‍മ്മപരിപാടിയാണ് വള്ളിത്തോട് ഒരുമ റെസ്‌ക്യൂ ടീമിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വള്ളിത്തോട് ആരംഭിക്കുന്നത്.ഉദ്ഘാടനം ഇരിട്ടി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാം നിര്‍വഹിക്കും. നീന്തല്‍ രംഗത്തെ ലോക റെക്കോഡ് ജേതാവ് ചാള്‍സണ്‍ ഏഴിമലയാണ് പരിശീലനത്തിന് നേതൃത്വം നല്‍കുക.
ജനപ്രതിനിധികളും, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കാളികളാവും.നീന്തല്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ പുഴയുടെ ആഴം അളന്നു തിട്ടപ്പെടുത്തി അത് തിരിച്ച് ആണ് ലൈഫ് ജാക്കറ്റ്, തോണി തുടങ്ങിയവയുടെ സഹായത്തോടെ നീന്തല്‍ പരിശീലനം നല്‍കുക. വാര്‍ത്താസമ്മേളനത്തില്‍ സിദ്ധിഖ് കുഞ്ഞിക്കണ്ടി,ഇബ്രാഹിംകുട്ടിവള്ളിത്തോട്, മുജീബ് കുഞ്ഞിക്കണ്ടി, കെ ടി ഇബ്രാഹിം,യുഎ ഗഫൂര്‍,സിഎച്ച് റാഫി, വനിതാ ട്രെയിനര്‍മാരായ ഐറിന്‍ ജെയിംസ് ,സൗമ്യ സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.