സംസ്ഥാനത്തെഎല്ലാപൊതുവിദ്യാലയങ്ങളിലും ആവശ്യക്കാരായ വിദ്യാർഥികൾക്കു പ്രഭാതഭക്ഷണം സൗജന്യമായി നൽകാൻ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന ഭക്ഷ്യകമ്മിഷൻ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. അടുത്ത അധ്യയന വർഷം ക്ലാസുകൾ ആരംഭിക്കുന്ന സാഹചര്യം ഒരുങ്ങിയാൽ പദ്ധതി നടപ്പാക്കാനാണു നിർദേശം.തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട്, സന്നദ്ധസംഘടനകളുടെ സഹായം എന്നിവ പദ്ധതിക്കായി ഉപയോഗിക്കാനാണ് തീരുമാനം. നിലവിൽ കുറച്ചു പൊതുവിദ്യാലയങ്ങളിൽ സൗജന്യമായി പ്രഭാതഭക്ഷണം നൽകുന്നുണ്ട്