തിരുവനന്തപുരം: കോര്പറേഷന് സ്വകാര്യവത്കരണത്തിനെതിരേയും ശന്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടും ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തുന്ന 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി വരെയാണ് സമരം.
ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെത്തുടര്‍ന്നു ഭൂരിഭാഗം സര്‍വീസുകളും മുടങ്ങി. പത്ത് ശതമാനത്തോളം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.
പണിമുടക്ക് പ്രഖ്യാപിച്ച ട്രേഡ് യൂണിയന് പ്രതിനിധികളുമായി എംഡി തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല.