ഇരിട്ടി : കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി 22,29,55,855 രൂപ വരവും 21, 52,63,954 ചെലവും 7691901 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിന് അയ്യൻകുന്ന് പഞ്ചായത്ത് അംഗീകാരം നൽകി. കാർഷിക – മൃഗ സംരക്ഷണ മേഖലയ്ക്കായി 6584480 രൂപ വകയിരുത്തിയിട്ടുണ്ട്. സമ്പൂർണ ഭവന പദ്ധതിയെന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കും. എല്ലാ വീടുകളിലും പോഷക ഗുണമുള്ള ഫലവൃക്ഷ തൈ ബട്ടർ ഫ്രൂട്ട് നൽകും. ഇതിനായി 8 ലക്ഷം വകിയിരുത്തി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി കുടുംബശ്രിയ്ക്കു സ്വയം തൊഴിൽ പദ്ധതികൾക്ക് സബ്‌സീഡി നൽകും.
പ്രസിഡൻ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ലിസി തോമസ് ബജറ്റ് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മിനി വിശ്വനാഥൻ, ബീന റോജസ്, സിന്ധു ബെന്നി, അംഗങ്ങളായ സജി മച്ചിത്താന്നി, ബിജോയി പ്ലാത്തോട്ടം, സിബി വാഴക്കാല, ജോസ് എവൺ, ജോസഫ് വട്ടുകുളത്തിൽ, സീമ സനോജ്, സെക്രട്ടറി കെ.എം.ഉണ്ണികൃഷ്്ണൻ എന്നിവർ പ്രസംഗിച്ചു.
മറ്റു നിർദേശങ്ങൾ –
പാർപ്പിടം, കുടിവെള്ളം, ആരോഗ്യം, ശുചിത്വം – 39178368, വന്യമൃഗ ശല്യം തടയാൻ സോളാർ വൈദ്യുതി വേലി – 1000000, മുടയിരഞ്ഞി സ്‌റ്റേഡിയം – 1000000, വയോജനങ്ങൾക്ക് പകൽ വീട് – 1000000.
previous post