22.4 C
Iritty, IN
October 3, 2023
  • Home
  • Iritty
  • അനുമോദന യോഗവും മികവ് പ്രദര്‍ശനവും നടന്നു………
Iritty

അനുമോദന യോഗവും മികവ് പ്രദര്‍ശനവും നടന്നു………

ഇരിട്ടി : ആറളം ചെടിക്കുളം ആയിഷ എല്‍പി സ്‌കൂളില്‍ അനുമോദന യോഗവും മികവ് പ്രദര്‍ശനവും ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു. അംഗം ജെസ്സി ഉമ്മിക്കുഴിയില്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക എം.ജെ.ജെസ്സി, സിആര്‍സി കോ-ഓര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ ജോര്‍ജ്, മദര്‍ പിടിഎ പ്രസിഡന്റ് ശശികല പ്രമോദ്, ജോസഫ് ഉമ്മിക്കുഴിയില്‍, വക്കച്ചന്‍ പുറപ്പുഴ, മേഴ്‌സി എന്നിവര്‍ പ്രസംഗിച്ചു.
എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് വിജയികള്‍ക്കും ഓണ്‍ലൈന്‍ കലാമത്സരം വിജയികളായ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും സമ്മാനദാനം നടത്തി. ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മികവ് പ്രദര്‍ശനവും നടന്നു.

Related posts

കുടകിൽ അപ്രതീക്ഷിത കർഫ്യു- മക്കൂട്ടത്ത് മുഴുവൻ വാഹനങ്ങളും തടഞ്ഞിട്ട് അധികൃതർ

വീടിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

𝓐𝓷𝓾 𝓴 𝓳

പഠനോപകരണങ്ങൾ വിതരണം ചെയ്തു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox