30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • ടോറസ് പദ്ധതി കേരളത്തിലെ ഐ.ടി മേഖലയ്ക്ക് നേട്ടം: മുഖ്യമന്ത്രി
Kerala

ടോറസ് പദ്ധതി കേരളത്തിലെ ഐ.ടി മേഖലയ്ക്ക് നേട്ടം: മുഖ്യമന്ത്രി

ടോറസ് പദ്ധതി കേരളത്തിലെ ഐ.ടി മേഖലയ്ക്ക് വലിയ നേട്ടമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടോറസ് ഡൗൺ ടൗൺ ട്രിവാൻഡ്രം പദ്ധതിയുടെ ഭാഗമായ പ്രീഫാബ് കീസ്റ്റോൺ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി പൂർണ്ണമാകുന്നതോടെ 1500 കോടി രൂപയുടെ നിക്ഷേപമുണ്ടാകും. 30,000 പേർക്ക് നേരിട്ടും 70,000 പേർക്ക് അല്ലാതെയും പദ്ധതിയിലൂടെ തൊഴിൽ ലഭിക്കും. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ 800 സീറ്റുകളാണ് കീസ്റ്റോൺ കെട്ടിടത്തിൽ ഒരുക്കിയത്. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ഇന്റർനെറ്റ് അവകാശം ഉറപ്പാക്കാൻ കേരളത്തിലെ എല്ലാ പൗരൻമാരെയും കെഫോൺ പദ്ധതിയിലൂടെ അതിവേഗ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമായി ബന്ധിപ്പിക്കും. ഇതോടൊപ്പം കേരളത്തിലെ എല്ലാ വീടുകളെയും ഓഫീസുകളെയും ഇൻഫർമേഷൻ ഹൈവേയുമായി ബന്ധിപ്പിക്കുകയാണ്.
കോവിഡ് ഘട്ടത്തിൽ  വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം സംവിധാനം ശക്തിപ്പെടുത്താൻ ഇത്തരം ഇടപെടലുകളിലൂടെ കഴിയും. ഇവയുടെ ആകെ പ്രയോജനം ഐ.ടി വ്യവസായങ്ങൾക്കും ഐടി.അധിഷ്ടിത വ്യവസായങ്ങൾക്കും ലഭ്യമാകും. ഇതിലൂടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് മികച്ച തൊഴിൽ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടാനുള്ള സാധ്യതയെ തുടർന്ന് ഏഴ് പേർ കരുതൽ തടങ്കലിൽ

Aswathi Kottiyoor

വിൽക്കാനുണ്ട്‌ പൊതുമേഖലാ ബാങ്കുകളും ; നിയമ ഭേദഗതി ബില്ലുകൾ ശീതകാല സമ്മേളനത്തിൽ

Aswathi Kottiyoor

തീവണ്ടികൾ ഭാഗികമായി റദ്ദാക്കി*

Aswathi Kottiyoor
WordPress Image Lightbox