തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് സമരം ചെയ്ത് ഉദ്യോഗാർഥികൾ. പൊരി വെയിലിൽ സമരം ചെയ്യുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു. ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ച്ചയായ 21-ാം ദിവസാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത്. അക്രമ സംഭവങ്ങളൊന്നും ഉണ്ടാക്കാതെ വളരെ സമാധാനപരമായാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.
എം.എൽ.എമാരായ കെ.എസ് ശബരീനാഥനും, ഷാഫി പറമ്പിലും സമരപ്പന്തലിൽ നിരാഹാരസമരം നടത്തുകയാണ്. ഞായറാഴ്ചയാണ് യൂത്ത് കോൺഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എം.എൽ.എമാർ സമരപ്പന്തലിലെത്തി നിരാഹാരസമരം തുടങ്ങുകയായിരുന്നു.
അതേസമയം, വിവാദങ്ങൾക്കിടെ സർക്കാർ സ്ഥിരപ്പെടുത്തലുകൾ നടത്തി. ടൂറിസം വകുപ്പിലും, നിർമ്മിതി കേന്ദ്രത്തിലും ഉള്‍പ്പടെ 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്താനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.