25.9 C
Iritty, IN
June 26, 2024
  • Home
  • Kelakam
  • ആന്ധ്രയില്‍ അറസ്റ്റിലായ മാവോവാദിയെ കേളകം പോലീസ്  സ്റ്റേഷനിലെത്തിച്ച്  തെളിവെടുപ്പ് നടത്തി.
Kelakam

ആന്ധ്രയില്‍ അറസ്റ്റിലായ മാവോവാദിയെ കേളകം പോലീസ്  സ്റ്റേഷനിലെത്തിച്ച്  തെളിവെടുപ്പ് നടത്തി.

കേളകം:മാവോവാദി സംഘത്തില്‍ പെട്ട ചൈതന്യ എന്ന  സൂര്യയെയാണ് ഇരിട്ടി  ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്യത്തിലുള്ള പോലീസ് സംഘം കനത്ത സുരക്ഷയില്‍ അമ്പായത്തോട് ടൗണില്‍ എത്തിച്ച്  തെളിവെടുത്തത്.കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ മാസങ്ങള്‍ക്ക് മുമ്പ് പോസ്റ്റര്‍പതിക്കുകയും, സായുധരായി പ്രകടനം നടത്തുകയും ചെയ്ത സംഭവത്തില്‍ മാവോവാദികള്‍ക്കെതിരെ കേളകം  പോലീസ് യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു..ഈ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് സൂര്യ

.ആന്ധ്രയില്‍ അറസ്റ്റിലായ സൂര്യയെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങിയാണ് വിവിധ സ്റ്റേഷനുകളിലുള്‍പ്പെട്ട കേസുകളിലെ അന്വേഷണം നടത്തുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാളെ തെളിവെടുപ്പിന് ശേഷം പോലീസ് സംഘം കോടതിയില്‍ ഹാജരാക്കും.

Related posts

കോണ്‍ഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor

മാവോവാദികള്‍ക്ക്‌ കീഴടങ്ങാൻ പ്രോത്സാഹനവുമായി പോലീസ് പോസ്റ്ററുകള്‍ ……….

Aswathi Kottiyoor

അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്നും വീണു; ഒരു മരണം –

Aswathi Kottiyoor
WordPress Image Lightbox