24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി താലൂക്ക് മിനി സിവിൽസ്റ്റേഷൻ തറക്കല്ലിടൽ 15ന്…………
Iritty

ഇരിട്ടി താലൂക്ക് മിനി സിവിൽസ്റ്റേഷൻ തറക്കല്ലിടൽ 15ന്…………

ഇരിട്ടി: പ്രവർത്തനം തുടങ്ങി ആറു വർഷമായിട്ടും വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന ഇരിട്ടി താലൂക്കിനായി അനുവദിച്ച മിനി സിവിൽ സ്റ്റേഷന്റെ ശിലാസ്ഥാപനം 15ന് നടക്കും. പയഞ്ചേരി മുക്കിൽ നിർമിക്കുന്ന റവന്യുടവറിന്റെ തറക്കല്ലിടിൽ ചടങ്ങും വെള്ളർവള്ളി, വിളമന, കൊട്ടിയൂർ, കണിച്ചാർ വില്ലേജ് ഓഫീസുകളുടെ നവീകരിച്ച കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനവും 15ന് ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺ ലൈനിൽ നിർവഹിക്കും. റവന്യു മന്ത്രി ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.
ഇതിന്റെ ഭാഗമായി 15ന് രാവിലെ 11ന് പയഞ്ചേരി മുക്കിൽ നിന്ന് ഇരിട്ടിയിലേക്ക് വിളംബര ഘോഷാത്ര നടക്കും. പരിപാടിയുടെ നടത്തിപ്പിനായി സണ്ണി ജോസഫ് എം എൽ എ ചെയർമാനും, ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ കൺവീനറുമായി 101 അംഗ സംഘാടക സമതി രൂപവത്കരിച്ചു. സംഘാടക സമതി രൂപ വത്ക്കരണ യോഗത്തിൽ സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, കെ. ശ്രീധരൻ, വി.പി. അബ്ദുൾറഷീദ്, പായം ബാബുരാജ്, ഇബ്രാഹിം മുണ്ടേരി, തോമസ് വർഗീസ്, പി.കെ. ജനാർദനൻ, അജയൻപായം, പി.പി. അശോകൻ , പി മുഹമ്മദലി ,ബാബു രാജ് ഉളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
മിനി സിവിൽ സ്റ്റേഷനായി 20 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ നിർ്മ്മാണത്തിനുള്ള സാങ്കേതികാനുമതി ഇതുവരെ ലഭിച്ചിട്ടില്ല. കിഫ്ബിയിൽ നിന്നാണ് പണം അനുവദിച്ചിരിക്കുന്നത്. താലൂക്ക് ഓഫീസ് ആറ് വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇരിട്ടിക്കൊപ്പം നിലവിൽ വന്ന മറ്റ് താലൂക്കുകൾക്ക് സ്വന്തമായി റവന്യു ടവർ പൂത്തിയായപ്പോൾ ഇരിട്ടി അവഗണിക്കപ്പെടുകയായിരുന്നു. സ്വന്തമായി ഭൂമിയുണ്ടായിട്ടും കെട്ടിട നിർമ്മാണത്തിന് അനുമതി നൽകാഞ്ഞത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു . എൽ എ എയുടെ നേതൃത്വത്തിലും എൽ ഡി എഫിന്റെ നേതൃത്വത്തിലും മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും നിരവധി തവണ നിവേദനം നൽകിയതിനെ തുടർന്നാണ് പണം അനുവദിച്ചത്. സാങ്കേതികാനുമതിയും ഉടൻ ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.

Related posts

വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു.

Aswathi Kottiyoor

തെർമ്മൽ സ്കാനറും മാസ്ക്കും സമർപ്പിച്ചു

Aswathi Kottiyoor

ആധാര്‍ – വോട്ടര്‍ ഐഡി ലിങ്കിങ്ങ് ക്യാമ്പ് നടത്തി

Aswathi Kottiyoor
WordPress Image Lightbox