26.1 C
Iritty, IN
November 22, 2024
  • Home
  • Iritty
  • എടൂർ- കമ്പനി നിരത്ത് – അങ്ങാടിക്കടവ്- പാലത്തുംകടവ് മലയോര പാത രാജ്യന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവ്യത്തി ഉദ്ഘാടനം ചെയ്തു………..
Iritty

എടൂർ- കമ്പനി നിരത്ത് – അങ്ങാടിക്കടവ്- പാലത്തുംകടവ് മലയോര പാത രാജ്യന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവ്യത്തി ഉദ്ഘാടനം ചെയ്തു………..

ഇരിട്ടി: പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പേരാവൂർ നിയോജക മണ്ഡലത്തിൽപ്പെട്ട എടൂർ – കമ്പിനിനിരത്ത്- ആനപ്പന്തി -അങ്ങാടിക്കടവ്- വാണിയപ്പാറ- ചരൾ വളവുപാറ – കച്ചേരിക്കടവ് – പാലത്തുംകടവ് റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള പ്രവ്യത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം എൽ എ ശിലാ ഫലകം അനാച്ഛാദനം ചെയ്തു.
ലോകബാങ്ക് സഹായത്തോടെ യുള്ള റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തിയാണ് 22.246 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് പുനർനിർമിക്കുന്നത്. പുതിയതായി സ്ഥലം ഏറ്റെടുക്കാതെയാണ് പുനർ നിര്‍മാണം . അതിനാൽ നിലവിലുള്ള വീതിക്ക് ആനുപാതികമായ 7.5 മീറ്റർ മുതൽ 10 മീറ്റർ വരെ വീതിയിലുള്ള മെക്കാഡം ടാറിംങ്ങാണ് നടത്തുക. പുനർനിർമാണ പദ്ധതിയിലേക്ക് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 3 പ്രവർത്തികളിൽ ഒന്നാണിത്. 2018 ലെ പ്രളയത്തിന് ശേഷം സണ്ണി ജോസഫ് എംഎൽഎ സമർപ്പിച്ച ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. 135.08 കോടി രൂപയാണ് എസ്റ്റിമേറ്റ്.
പ്രകൃതിക്ഷോഭങ്ങളിൽ തകരാത്ത വിധമാണ് റോഡ് പുനർനിർമിക്കുക. ഇതിനായി ഭൂമിയുടെ പ്രത്യേകത മനസിലാക്കി ഫീഡ് ബാക്ക് ബെംഗർ ഓഫീസാണ് സർവെ നടത്തി നിർമാണ രൂപകല്പന നടത്തിയിരിക്കുന്നത്. വെമ്പുഴ പാലം ഉൾപ്പെടെ നിലവിലുള്ള പാലങ്ങൾ ആവശ്യമായ അറ്റകുറ്റ പണി നടത്തി നിലനിർത്തും. പ്രവർത്തനക്ഷമമായ കലുങ്കുകൾ നിലനിർത്തുകയും 100 ഓളം കലുങ്കുകൾ പണിയുകയും ചെയ്യും. ഓവുചാലും ടൗണുകളിൽ നടപ്പാതയും പണിയും. മേഖലയിൽ പ്രളയം കൂടുതലായി ബാധിച്ച അയ്യൻകുന്ന് പഞ്ചായത്തിൽപ്പെടുന്നതാണ് ഈ റോഡ്. മലയോര ഗതാഗത രംഗത്ത് വൻ വികസനത്തിനും നിർദ്ദിഷ്ടപാത വഴിയൊരുക്കും. കെ എസ് ടി പിക്കാണ് റോഡ് പണിയുടെ മേൽനോട്ട ചുമതല . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ജനപ്രതിനിധികളായ ജോളി കുന്നപ്പള്ളി, സിബി വാഴക്കാല, മേരി റെജി, ലിസി തോമസ്, ജോസ് എ വൺ , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സജീവൻ കോയിക്കൽ, ജെയ്‌സൺ കാരക്കാട്ട്, ബിജിലാൽ, ബാബു കാരക്കാട്ട്, ജോസഫ് കുറുപ്പൻ പറമ്പിൽ, എം.എ. ആന്റണി മേച്ചേരി കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

ട്രയൽ റൺ വിജയകരം – പഴശ്ശി കനാൽ വഴി വെള്ളം ഒഴുകിയത് 13 വർഷത്തിന് ശേഷം

Aswathi Kottiyoor

കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് 23 ന് ഇരിട്ടി എം ജി യിൽ………….

Aswathi Kottiyoor

കരിക്കോട്ടക്കരിയിലെ വീട്ടമ്മയുടെ മരണം കൊലപാതകം; മകൻ്റെ ഭാര്യ അറസ്റ്റിൽ…….

Aswathi Kottiyoor
WordPress Image Lightbox