24.1 C
Iritty, IN
October 5, 2023
  • Home
  • Iritty
  • കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് 23 ന് ഇരിട്ടി എം ജി യിൽ………….
Iritty

കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് 23 ന് ഇരിട്ടി എം ജി യിൽ………….

ഇരിട്ടി : 60 കഴിഞ്ഞവർക്കുള്ള കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് 23 ന് ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ വെച്ച് നടക്കും. ജില്ലാ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ഇരിട്ടി താലൂക്ക് ആശുപത്രിയുടേയും ഇരിട്ടി മുന്‍സിപ്പാലിറ്റിയുടെയും നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 9 മണി മുതലാണ് ക്യാമ്പ് നടക്കുക. ഇരിട്ടി മുൻസിപ്പാലിറ്റി, ഉളിക്കൽ, പായം, മുഴക്കുന്ന്, മാലൂർ, പടിയൂർ, തില്ലങ്കേരി, അയ്യൻകുന്ന് ,ആറളം പഞ്ചായത്തു കളിലെ 60 വയസ്സുകഴിഞ്ഞവരാണ് ക്യാമ്പ് പ്രയോജനപ്പെടുത്തേണ്ടത്. ക്യാമ്പിൽ പങ്കെടുക്കുന്നവർ 20 ന് ശനിയാഴ്ച 5 മണിക്ക് മുൻപായി ബന്ധപ്പെട്ട പഞ്ചായത്തു കളിലെ ആരോഗ്യകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ അറിയിച്ചു.

Related posts

തൊ​ഴി​ലാ​ളി​ക​ളെ വൃ​ത്തി​ഹീ​ന​മാ​യ ഇ​ട​ങ്ങ​ളി​ൽ താ​മ​സി​പ്പി​ച്ചാ​ൽ ന​ട​പ​ടി

ചരമം – ഏലിക്കുട്ടി

വിദ്യാർത്ഥികൾക്കൊരു കൈതാങ്ങ് പദ്ധതി ഉദ്ഘാടനവും: സ്മാർട്ട് ഫോൺ വിതരണവും നാളെ

WordPress Image Lightbox