21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • ഇരിട്ടി പാലത്തിനു സമീപം മണ്ണെടുക്കല്‍ റവന്യൂ അധികൃതര്‍ തടഞ്ഞു.
Iritty

ഇരിട്ടി പാലത്തിനു സമീപം മണ്ണെടുക്കല്‍ റവന്യൂ അധികൃതര്‍ തടഞ്ഞു.

ഇരിട്ടി:പാലത്തിനു സമീപത്തുള്ള ഇരിട്ടിക്കുന്നിന്റെ ഭാഗമായ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുന്ന് ഇടിക്കുന്നതു റവന്യൂ അധികൃതര്‍ തടഞ്ഞു.
ജിയോളജി വകുപ്പിന്റെ അനുമതിയോടെയായിരുന്നു മണ്ണ് നീക്കുന്നത്.ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പായം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ജിയോളജി വകുപ്പ് അനുവദിച്ച മണ്ണ് നീക്കം ചെയ്തുവോ എന്ന് പരിശോധിക്കും.പായം പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ ഇത്തരത്തില്‍ വലിയ കുന്നുകള്‍ ഇടിച്ചു ഇറക്കുന്നത് പതിവായിരിക്കുകയാണ്.എന്നാല്‍ അധികൃതര്‍ എല്ലാം മൗനാനുവാദം നല്‍കിയിരിക്കുകയാണ് എന്ന മട്ടിലാണ് പലയിടങ്ങളിലും കുന്നുകള്‍ ഇടിക്കുന്നത്.

Related posts

ശുചിത്വ യജഞം

Aswathi Kottiyoor

ഡി വൈ എഫ് ഐ കൂട്ടുപുഴയിൽ പ്രതിഷേധ സംഗമം നടത്തി

Aswathi Kottiyoor

രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി

Aswathi Kottiyoor
WordPress Image Lightbox