• Home
  • Iritty
  • ഇരിട്ടി വൈദ്യുതി ഭവൻ ശിലാസ്ഥാപനവും ഫിലമെന്റ് രഹിത നഗരസഭാ പ്രഖ്യാപനവും വെള്ളിയാഴ്ച………
Iritty

ഇരിട്ടി വൈദ്യുതി ഭവൻ ശിലാസ്ഥാപനവും ഫിലമെന്റ് രഹിത നഗരസഭാ പ്രഖ്യാപനവും വെള്ളിയാഴ്ച………

ഇരിട്ടി: ഇരിട്ടിയിൽ നിർമ്മിക്കുന്ന വൈദ്യുതിഭവന് വെള്ളിയാഴ്ച മന്ത്രി കെ.കെ. മണി ശിലാസ്ഥാപനം നടത്തും. വൈകുന്നേരം 5 ന് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഇരിട്ടി നഗരസഭയെ സമ്പൂർണ ഫിലമന്റ് രഹിത നഗരസഭയായും പ്രഖ്യാപിക്കും.
തലശ്ശേരി – കുടക് അന്തർ സംസ്ഥാന പാതയിൽ പയഞ്ചേരി മുക്കിന് സമീപം ജലസേചന വകുപ്പിൽ നിന്ന് കൈമാറി കിട്ടിയ 43 സെന്റ് സ്ഥലത്താണ് മിനി വൈദ്യുതി ഭവൻ നിർമിക്കുന്നത്. 2 നിലകളിലായി 5298 ചതുരശ്ര അടി കെട്ടിടമാണ് 1.6 കോടി രൂപ ചെലവിൽ പണിയുക. കണ്ണൂർ ജി – ഓൺ എഞ്ചിനീയറിങ്ങ് കമ്പിനിക്കാണ് കരാർ. ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കണം. നിർമാണ മേൽനോട്ട്ം പഴശ്ശി സാഗർ ബിൽഡിങ് സബ് ഡിവിഷനാണ്. 1989 ൽ കെ എസ് ഇ ബിക്ക് ജലസേചന വിഭാഗം കൈമാറിയതാണെങ്കിലും രേഖ ചെയ്യാതിരുന്നതിനാൽ കെട്ടിടം പണി തുടങ്ങാൻ സാധിച്ചിരുന്നുല്ല. 6 മാസം മുൻപാണ് രേഖ ചെയ്തത്.
വിവിധ വാടക കെട്ടിടങ്ങളിൽ സ്ഥല പരിമിതി മൂലം വീർപ്പുമുട്ടുന്ന നിലയിലാണ് കെഎസ് ഇബിയുടെ ഓഫിസുകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. വൈദ്യുതി ഭവൻ വരുന്നതോടെ ഇരിട്ടി സെക്ഷൻ, സബ് ഡിവിഷൻ, ഡിവിഷൻ ഓഫിസുകൾ വൈദ്യിതി ഭവൻ കെട്ടിടത്തിലാവുന്നത് ജനങ്ങൾക്ക് ഉപകാരപ്രദമാകുമെന്ന് എക്‌സി്ക്യൂട്ടീവ് എൻജിനീയർ കെ.വി. ജനാർദനൻ അറിയിച്ചു.

Related posts

കോളിക്കടവിൽ കള്ള് ഷാപ്പിൽ അക്രമം – മർദ്ദനമേറ്റ് തൊഴിലാളി ആശുപത്രിയിൽ

Aswathi Kottiyoor

പായം ഗവൺമെൻറ് യു പി സ്കൂൾ ഭക്ഷണശാലയും സ്കൂൾ ബസ്സും ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

കൂട്ടുപ്പുഴ ചെക്ക്‌പോസ്റ്റില്‍ കര്‍ണാടയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന മദ്യം പിടികൂടി.

Aswathi Kottiyoor
WordPress Image Lightbox