ഇരിട്ടി : മനുഷ്യ വിസര്‍ജ്യം കിണറില്‍ തള്ളിയാതായി പരാതി . പായം വട്ട്യറ കരിയാലിലെ മഠത്തില്‍ തുമ്പങ്ങോട്ട് വിജയകുമാരിയുടെ വീട്ട് കിണറ്റിലാണ് മനുഷ്യ വിസര്‍ജ്യം തള്ളിയതായി വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത് .
ചൊവ്വാഴ്ച രാവിലെ വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വസ്ത്രം കിടക്കുന്നത് കണ്ടതിനെത്തുടർന്ന് ഇത് കിണറിൽ നിന്നും പുറത്തെടുത്ത് നോക്കിയപ്പോഴാണ് മനുഷ്യ വിസര്‍ജ്യം തള്ളിയതായി ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി വീടിന്റെ കോളിംഗ്ബെല്‍ ആരോ അടിച്ചതായും തുടര്‍ന്ന് സമീപത്തുള്ള വീട്ടുകാരോടൊപ്പം ചേര്‍ന്ന് പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് വിജയകുമാരി പറഞ്ഞു. വിജയകുമാരിക്കൊപ്പം മകളും രണ്ട് കുട്ടികളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വീടിന്റെ ചുവരില്‍ ഉള്‍പ്പെടെ വൃത്തികേടാക്കിയിട്ടുമുണ്ട്. വീട്ടമ്മയുടെ പരാതിയില്‍ ഇരിട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.