21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സ്വയം പ്രിന്റെടുക്കാവുന്ന ഇ -റേഷൻ കാർഡ് വരുന്നു
Kerala

സ്വയം പ്രിന്റെടുക്കാവുന്ന ഇ -റേഷൻ കാർഡ് വരുന്നു

ഇനി റേഷൻ കാർഡ് ലഭിക്കാനായി കാത്തിരിക്കേണ്ട. അപേക്ഷകർക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാൻ കഴിയുന്ന ഇലക്ട്രോണിക് റേഷൻ കാർഡ് (ഇ -റേഷൻ കാർഡ്) വരുന്നു.
ഓൺലൈനായുള്ള അപേക്ഷകൾക്ക് താലൂക്ക് സപ്ലൈ ഓഫീസർ അനുമതി (അപ്രൂവൽ) നൽകിയാലുടൻ പി.ഡി.എഫ്  രൂപത്തിലുള്ള ഇ- റേഷൻ കാർഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസൺ ലോഗിനിലോ ലഭിക്കും. പി.ഡി.എഫ് ഡോക്യുമെന്റ് തുറക്കുന്നതിനുള്ള പാസ്‌വേഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്ന ഇ-റേഷൻകാർഡ് ഇ-ആധാർ മാതൃകയിൽ പ്രിന്റെടുത്ത് ഉപയോഗിക്കാം.
നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ്  (എൻ.ഐ.സി) ഇ- റേഷൻ കാർഡിന് ആവശ്യമായ സാങ്കേതിക സൗകര്യം ഒരുക്കിയത്. ഇ-റേഷൻ കാർഡിനായി അക്ഷയ ലോഗിനിലൂടെയോ സിറ്റിസൺ ലോഗിനിലൂടെയോ ഓൺലൈനായി അപേക്ഷിക്കാം. ഇ-ട്രഷറി സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പുസ്തക രൂപത്തിലുള്ള റേഷൻകാർഡ് താലൂക്ക് സപ്ലൈ ഓഫീസുകളിലാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്.

Related posts

ജി-മെയിൽ തകരാർ തുടരുന്നു

Aswathi Kottiyoor

ഭ​ര്‍​തൃ​സ്വ​ത്ത് മ​ക്ക​ള്‍​ക്കു വീ​തംവ​യ്ക്കാ​ൻ മു​സ്‌​ലിം സ്ത്രീ​ക​ള്‍​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി

Aswathi Kottiyoor

ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ 12 പദ്ധതി പൂർത്തീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox