• Home
  • Iritty
  • എൽഡിഎഫ‌് വികസന മുന്നേറ്റ ജാഥ: ഇരിട്ടിയിൽ 251 അംഗ സംഘാടകസമിതി രൂപീകരിച്ചു…………
Iritty

എൽഡിഎഫ‌് വികസന മുന്നേറ്റ ജാഥ: ഇരിട്ടിയിൽ 251 അംഗ സംഘാടകസമിതി രൂപീകരിച്ചു…………

ഇരിട്ടി: എ വിജയരാഘവൻ നയിക്കുന്ന എൽഡിഎഫ‌് വികസന മുന്നേറ്റ ജാഥക്ക‌് പേരാവൂർ മണ്ഡലം കമ്മിറ്റി 16ന‌് പകൽ മൂന്നിന‌് ഇരിട്ടിയിൽ ആവേശകരമായ വരവേൽപ്പ‌് നൽകും. ജാഥാ സ്വീകരണം വിജയിപ്പിക്കാൻ ഇരിട്ടിയിൽ സംഘാടക സമിതിയായി. രൂപീകരണ കൺവെൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം പി ഹരീന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. കെ ടി ജോസ‌് അധ്യക്ഷനായി. എൻസിപി സംസ്ഥാന സെക്രട്ടറി കെ കെ രാജൻ, എൽജെഡി ജില്ലാ സെക്രട്ടറി സി വി എം വിജയൻ, കേരളകോൺ(എം) ജില്ലാ സെക്രട്ടറി ബെന്നിച്ചൻ മഠത്തിനകം, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരൻ, എൽഡിഎഫ‌് പേരാവൂർ മണ്ഡലം സെക്രട്ടറി അഡ്വ. ബിനോയ‌്കുര്യൻ എന്നിവർ സംസാരിച്ചു. 251 അംഗ സംഘാടക സമിതിയും വിവിധ സബ‌്കമ്മിറ്റികളും രൂപീകരിച്ചു. ജാഥാ പ്രചരണ പ്രവർത്തനങ്ങൾ ബൂത്ത‌് തലം വരെ പൂർത്തിയാക്കാനും ബൂത്തുകളിൽ നിന്ന‌് ക്വാട്ടയനസരിച്ച‌് ബഹുജനങ്ങളെ ജാഥാ വരവേൽപ്പിന‌് എത്തിക്കാനും പ്രവർത്തനങ്ങളിൽ കോവിഡ‌് നിയന്ത്രണങ്ങൾ പാലിക്കാനും തീരുമാനിച്ചു. ഭാരവാഹികൾ: കെ ടി ജോസ‌്(ചെയർമാൻ), അഡ്വ. ബിനോയ‌്കുര്യൻ(ജനറൽ കൺവീനർ), കെ വി സക്കീർഹുസൈൻ, അഡ്വ. എം രാജൻ, ബാബുരാജ‌് പായം(കൺവീനർ).

Related posts

ദേശീയ യുവജനദിന വാരാഘോഷം സമാപിച്ചു

Aswathi Kottiyoor

വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ റിട്ട. പ്രഥമാദ്ധ്യാപകനും കോൺഗ്രസ് നേതാവുമായ കെ.ജെ. യോമസ് മാസ്റ്റർ സ്രാബിക്കൽ (84) അന്തരിച്ചു.

Aswathi Kottiyoor

ഇരിട്ടി വൈദ്യുതി ഭവൻ ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox