കേളകം: ചീങ്കണ്ണിപ്പുഴയുടെ തീരത്ത് ചൂണ്ടയിട്ടതിന് വനംവകുപ്പ് കേസെടുത്ത വിമുക്തഭടൻ പ്രിൻസ് ദേവസ്യയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വനത്തിൽ അതിക്രമിച്ചു കയറി കെണി വച്ച് വന്യമൃഗങ്ങളെ വേട്ടയാടാൻ ശ്രമിച്ചെന്നു കാണിച്ചാണ് ഇയാൾക്കെതിരേ വനംവകുപ്പ് കേസെടുത്തത്. പ്രിൻസിനുവേണ്ടി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് ഫോറമാണ് ഹൈക്കോടതിയെ സമീപിച്ചത്.