22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 111 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 6)
Kerala

111 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 6)

നൂറുദിന പരിപാടിയുടെ ഭാഗമായി 309 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 111 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 6 ന് നടക്കും. അഞ്ച് കോടി കിഫ്ബി ധനസഹായത്തോടെയുള്ള 22 വിദ്യാലയങ്ങളും മൂന്ന് കോടി കിഫ്ബി ധനസഹായത്തോടെയുള്ള 21 സ്‌കൂളുകളും, പ്ലാൻഫണ്ട് പ്രകാരം നിർമ്മിച്ച 58 വിദ്യാലയങ്ങളും, സമഗ്രശിക്ഷ കേരളം ഫണ്ട് വിനിയോഗിച്ച് ആറ് വിദ്യാലയങ്ങളും, എം.എൽ.എ ഫണ്ട്, നബാർഡ്, ആർ.എം.എസ്.എ, ഗ്രാമപഞ്ചായത്ത് ഫണ്ടുകളുപയോഗിച്ച് നിർമ്മിച്ച ഓരോ വിദ്യാലയങ്ങളും ഇതിൽ ഉൾപ്പെടുന്നു.
തിരുവനന്തപുരം-18, കൊല്ലം-7, ആലപ്പുഴ-7, പത്തനംതിട്ട-2, കോട്ടയം-4, ഇടുക്കി-9, എറണാകുളം-11, തൃശ്ശൂർ-16, പാലക്കാട്-6, മലപ്പുറം-7, കോഴിക്കോട്-7, വയനാട്-5, കണ്ണൂർ-4, കാസർഗോഡ്-8 എന്നിങ്ങനെയാണ് ഉദ്ഘാടനം ചെയ്യുന്ന സ്‌കൂൾ കെട്ടിടങ്ങൾ.
രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഇ.പി.ജയരാജൻ, എ.കെ.ബാലൻ, എ.സി.മൊയ്തീൻ, പി.തിലോത്തമൻ, കെ.രാജു, ഇ.ചന്ദ്രശേഖരൻ, കെ.കെ.ശൈലജ ടീച്ചർ, വി.എസ്.സുനിൽകുമാർ, എം.എം.മണി, കെ.കൃഷ്ണൻകുട്ടി, കെ.ടി.ജലീൽ എന്നിവരും ഡെപ്യൂട്ടി സ്പീക്കർ വി.ശശിയും മുഖ്യാതിഥികളായിരിക്കും. ഈ പരിപാടിയുടെ ഭാഗമാകുന്ന സ്‌കൂളുകൾ ഉൾപ്പെടുന്ന നിയോജകമണ്ഡലങ്ങളിലെ നിയമസഭാ സാമാജികരുടെ സാന്നിദ്ധ്യവുമുണ്ടാകും.

Related posts

മണിപ്പൂരില്‍ വീണ്ടും കൂട്ടബലാത്സംഗം; പരാതിയുമായി മെയ്തെയ് യുവതി

Aswathi Kottiyoor

ആശാവർക്കർമാരെ പഠിപ്പിച്ച്‌ മിടുക്കരാക്കും ; സാക്ഷരതാ മിഷനിൽ പഠിതാക്കളായി രണ്ടായിരത്തിലേറെ ആശാമാർ

ഗ്രോബാഗിന് ഇനി പഞ്ചായത്ത് സബ്സീഡിയില്ല; അടുക്കളത്തോട്ടങ്ങളിലേക്ക് എച്ച്ഡിപിഇ ചെടിച്ചട്ടികള്‍.

Aswathi Kottiyoor
WordPress Image Lightbox