26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • ജില്ലയിൽ റഗ്ബിക്കും കളിത്തട്ട് ഒരുക്കുന്നു……………
kannur

ജില്ലയിൽ റഗ്ബിക്കും കളിത്തട്ട് ഒരുക്കുന്നു……………

കണ്ണൂർ: ജില്ലയിൽ റഗ്ബിക്കും കളിത്തട്ട് ഒരുക്കുന്നു. കേരള റഗ്ബി അസോസിയേഷൻ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ‘ഗെറ്റ് ഇൻ ടു റഗ്ബി’ പദ്ധതിയുടെ ഭാഗമാണിത്. സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ ഉൾപ്പെട്ട പരിശീലന ക്യാംപ് പുരോഗമിക്കുകയാണ്. വേൾഡ് റഗ്ബി ലെവൽ 2 സർട്ടിഫൈഡ് കോച്ച് തിരുവനന്തപുരം സ്വദേശി ജോർജ് ആരോഗ്യം ആണ് പരിശീലകൻ.

ഈയിടെ രൂപീകരിച്ച ജില്ലാ റഗ്ബി അസോസിയേഷൻ നേതൃത്വം നൽകുന്ന ക്യാംപിൽ വിവിധ പ്രായ വിഭാഗങ്ങളിലായി ആൺകുട്ടികളും പെൺകുട്ടികളും അടക്കം 45 പേരുണ്ട്. സ്കൂൾ ഗെയിംസിൽ റഗ്ബി അടുത്ത വർഷം ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയിൽ ജില്ലയിൽ ടീമിനെ ഒരുക്കുകയാണ് ലക്ഷ്യം. 2004ൽ കേരളത്തിൽ റഗ്ബി എത്തിയെങ്കിലും തിരുവനന്തപുരത്ത് മാത്രമായി ഒതുങ്ങി.

കേരള വനിതാ ടീം 2015ൽ ദേശീയ ഗെയിംസിൽ വെങ്കലം നേടിയതും 2016ൽ അണ്ടർ 18 ആൺകുട്ടികളുടെ ദേശീയ ചാംപ്യൻഷിപ്പിലെ പ്രകടനവും റഗ്ബിയെ പ്രചാരത്തിലാക്കി. ഓവൽ ആകൃതിയിലുള്ള പന്ത് കൊണ്ടുള്ള കളിയിൽ 7 പേർ ആണ്  സ്കൂൾ, കോളേജ് തലങ്ങളിൽ ഉള്ള ഒരു ടീമിൽ ഉണ്ടാവുക.

100 മീറ്റർ നീളവും 70 മീറ്റർ വീതിയിലുള്ളതുമാണ് കളി സ്ഥലം. ടീമിൽ ഗോളി ഇല്ലെങ്കിലും ഗോൾ പോസ്റ്റ് ഉണ്ട്. കാൽ കൊണ്ട് അടിക്കുമെങ്കിലും കൈ ഉപയോഗിച്ച് ‘പാസ്’ നൽകാം എന്നതാണ് പ്രത്യേകത, അതും പുറകിലേക്ക് മാത്രം. ടച്ച് ലൈനിൽ പന്ത് എത്തിച്ചാൽ പോയിന്റ് ലഭിക്കും. 15 മിനിറ്റ് ആണ് മത്സര ദൈർഘ്യം. 7 മിനിറ്റിന്റെ ഇടവേളയിൽ ഒരു മിനിറ്റ് വിശ്രമം. പുതിയ കായിക ഇനം കുട്ടികൾ ആസ്വദിക്കുന്നുവെന്നും കൂടുതൽ സ്കൂളുകൾ പങ്കെടുക്കാൻ താത്പര്യം കാണിക്കുന്നുണ്ടെന്നും ജില്ലാ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Related posts

വി​ശ​പ്പു​ര​ഹി​ത​കേ​ര​ളം ; ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ ആ​ദ്യ​ത്തെജ​ന​കീ​യ ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

Aswathi Kottiyoor

ഇരിട്ടി സബ്‌ഡിപ്പോ പുനരാരംഭിക്കണം: കെഎസ്‌ആർടിഇഎ

Aswathi Kottiyoor

വാ​ക്‌​സി​നേ​ഷ​ന്‍; അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന

Aswathi Kottiyoor
WordPress Image Lightbox