24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • വി​വാ​ഹ​ വീ​ട്ടി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ത​ല​യ്ക്ക് അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു……………
Kerala

വി​വാ​ഹ​ വീ​ട്ടി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ത​ല​യ്ക്ക് അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു……………

മാ​വേ​ലി​ക്ക​ര: വി​വാ​ഹ​ വീ​ട്ടി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ത​ല​യ്ക്ക് അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ത​ട്ടാ​ര​മ്പ​ലം സ്വ​ദേ​ശി ര​ഞ്ജി​ത്ത് (33) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വ​ര​ന്‍റെ പി​താ​വ് ഉ​ൾ​പ്പ​ടെ 10 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു. ഇ​തി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

​മാ​വേ​ലി​ക്ക​ര​യ്ക്ക് സ​മീ​പം കോ​ഴി​പ്പാ​ല​ത്താ​ണ് സം​ഭ​വം. വി​വാ​ഹ​ത്ത​ലേ​ന്ന് ന​ട​ന്ന സ​ത്കാ​ര​ത്തി​നി​ടെ വി​വാ​ഹ വീ​ട്ടി​ൽ എ​ത്തി​യ അ​തി​ഥി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യു​ണ്ടാ​യ വാ​ക്ക്​ ത​ർ​ക്ക​മാ​ണ് കൂ​ട്ട​ത്ത​ല്ലി​ലും കൊ​ല​പാ​ത​ക​ത്തി​ലും ക​ലാ​ശി​ച്ച​ത്. വ​ര​ന്‍റെ പി​താ​വ് നെ​ൽ​സ​ണ്‍ ജോ​ലി ചെ​യ്യു​ന്ന കൊ​ല്ല​ത്തു നി​ന്നും എ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഘോ​ഷം റോ​ഡി​ലേ​ക്ക് നീ​ണ്ട​ത് പ്ര​ദേ​ശ​വാ​സി​ക​ൾ ചോ​ദ്യം ചെ​യ്തു.

പി​ന്നാ​ലെ​ നെ​ൽ​സ​ണും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ക​മ്പി​യും വ​ടി​ക​ളും ഉ​പ​യോ​ഗി​ച്ച് ചോ​ദ്യം ചെ​യ്ത​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ ത​ല​യ്ക്ക് അ​ടി​യേ​റ്റ ര​ഞ്ജി​ത്തി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ​പു​ല​ർ​ച്ചെ മ​രി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ആ​ദ്യം വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. യു​വാ​വ് മ​രി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് പ്ര​തി​ക​ൾ​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​കി​ട്ടാ​നു​ള്ള ആ​റ് പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

വേള്‍ഡ് ബഞ്ച് മാര്‍ക്ക് സ്റ്റഡി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് അംഗീകാരം

Aswathi Kottiyoor

പരിശീലന പരിപാടി സമാപിച്ചു; മന്ത്രിമാർ ക്‌ളാസിലിരുന്നത് ആകെ 12 മണിക്കൂർ

Aswathi Kottiyoor

എറണാകുളത്ത് ആരോഗ്യ വകുപ്പിന്റെ ടെലിഫോണിക് സര്‍വലന്‍സ് ആരംഭിച്ചു: മന്ത്രി വീണാ ജോർജ്‌

Aswathi Kottiyoor
WordPress Image Lightbox