25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • കരിക്കോട്ടക്കരിയിൽ വൃദ്ധ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം: മരുമകൾ അറസ്റ്റിൽ.
Iritty

കരിക്കോട്ടക്കരിയിൽ വൃദ്ധ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം: മരുമകൾ അറസ്റ്റിൽ.

ഇ​രി​ട്ടി: ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. കൂ​ടെ താ​മ​സി​ച്ച മ​ക​ൻ മാ​ത്യു​വി​ന്‍റെ ഭാ​ര്യ എ​ൽ​സി(54)​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച​യാ​ണ് പ​തി​നെ​ട്ടേ​ക്ക​റി​ലെ കാ​യം​മാ​ക്ക​ൽ മ​റി​യ​ക്കു​ട്ടി​യെ (82) വീ​ട്ടി​ൽ ചോ​ര​വാ​ർ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ത​ന്നെ ദു​രൂ​ഹ​ത മ​ണ​ത്ത പോ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ദ സം​ഘം തു​ട​ങ്ങി​യ​വ​രെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ മ​രു​മ​ക​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

മ​ക​ൻ മാ​ത്യു റ​ബ​ർ ടാ​പ്പിം​ഗി​ന് പോ​യ സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ജോ​ലി​ക്കി​ട​യി​ൽ വീ​ട്ടി​ലേ​ക്ക് ഫോ​ൺ ചെ​യ്ത​പ്പോ​ഴാ​ണ് മാ​താ​വ് ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ക്കു​ന്ന​താ​യി ഭാ​ര്യ അ​റി​യി​ക്കു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ മു​ത​ൽ ഭ​ർ​തൃ​മാ​താ​വ് നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​ക്കു​മെ​ന്നും സം​ഭ​വം ന​ട​ന്ന ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ വ​ഴ​ക്കു​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്നും അ​താ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നും എ​ൽ​സി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

വ​ഴ​ക്കി​നി​ട​യി​ൽ മ​റി​യ​ക്കു​ട്ടി​യെ മ​രു​മ​ക​ൾ പി​ടി​ച്ചു​ത​ള്ളി. ക​ട്ടി​ള​പ്പ​ടി​യി​ൽ ത​ല​യ​ടി​ച്ചു വീ​ണ വൃ​ദ്ധ​മാ​താ​വ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യും ഒ​രു കൈ​ക്ക് ഒ​ടി​വു സം​ഭ​വി​ക്കു​ക​യും ചെ​യ്തു. നി​ല​ത്തു​വീ​ണു കി​ട​ന്ന മ​റി​യ​ക്കു​ട്ടി​യു​ടെ ത​ല​മു​ടി കു​ത്തി​പ്പി​ടി​ച്ച് ക​ട്ടി​ള​പ്പ​ടി​യി​ൽ വീ​ണ്ടും ത​ല​യി​ടി​പ്പി​ച്ചു​വെ​ന്ന് മ​രു​മ​ക​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

ക​രി​ക്കോ​ട്ട​ക്ക​രി സി​ഐ ശി​വ​ൻ ചോ​ടോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്‌ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

പഴശ്ശി ജലാശയത്തിൽ രണ്ടര ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

Aswathi Kottiyoor

പീപ്പിൾസ് ഓട്ടോ മെബൈൽസ് ഇരിട്ടി കീഴൂരിൽ പ്രവർത്തനമാരംഭിച്ചു.

Aswathi Kottiyoor

ഇന്ധന വില വർദ്ധനവ്: ഇരിട്ടിയിലെ പെട്രോള്‍ പമ്പുകൾക്ക് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു…

Aswathi Kottiyoor
WordPress Image Lightbox