21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സാന്ത്വന പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് ഈ സാമ്പത്തിക വർഷം നൽകിയത് 21 .7 കോടി
Kerala

സാന്ത്വന പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് ഈ സാമ്പത്തിക വർഷം നൽകിയത് 21 .7 കോടി

മടങ്ങിയെത്തിയ പ്രവാസി മലയാളികൾക്ക് നോർക്ക റൂട്സ് വഴി സർക്കാർ നൽകുന്ന ധനസഹായ പദ്ധതിയായ സാന്ത്വനയിലൂടെ ഈ  സാമ്പത്തിക വർഷം ഇതുവരെ 21 .7 കോടി വിതരണം  ചെയ്തതായി നോർക്ക സി.ഇ.ഒ അറിയിച്ചു. 3598 പേർക്കാണ് ഈ ആനുകൂല്യം ലഭിച്ചത്.
മരണാനന്തര  ധനസഹായം, ഗുരുതര രോഗം ബാധിച്ചവർക്കുള്ള ചികിത്സ സഹായം, അംഗവൈകല്യ പരിഹാര ഉപകരണങ്ങൾ വാങ്ങാനുള്ള ധനസഹായം, തിരികെയെത്തിയ പ്രവാസികളുടെ പെൺമക്കൾക്കുള്ള  വിവാഹ ധനസഹായം എന്നിവയാണ് സാന്ത്വന പദ്ധതി പ്രകാരം അനുവദിക്കുന്നത്. ഒന്നര ലക്ഷം രൂപയിൽ കുറഞ്ഞ വാർഷിക വരുമാനം ഉള്ള, രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്യുകയും ഇപ്പോൾ നാട്ടിൽ കഴിയുകയും  ചെയ്യുന്നവർക്കാണ് സഹായം ലഭിക്കുന്നത്.
അപേക്ഷാ ഫോറവും വിശദവിവരവും www.norkaroots.org യിലും ടോൾ ഫ്രീ നമ്പറായ 1800 4253 939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.
തിരുവനന്തപുരം – 469, കൊല്ലം- 497, കോട്ടയം- 63, പത്തനംതിട്ട- 123, ആലപ്പുഴ- 251, എറണാകുളം- 74, കോഴിക്കോട് – 462, മലപ്പുറം- 761,  പാലക്കാട്- 193, തൃശൂർ- 285, വയനാട്- 18, കണ്ണൂർ- 311, കാസറഗോഡ്- 89, ഇടുക്കി – 2 എന്നിങ്ങനെയാണ് ഈ സാമ്പത്തികവർഷം ഇതുവരെ സാന്ത്വന സഹായം ലഭിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്ക്.

Related posts

ശുചിമുറി നിർമ്മിക്കാൻ ചെന്നു; വീട് തന്നെ വച്ചു നൽകി യുവാക്കൾ

Aswathi Kottiyoor

സ്വര്‍ണ ജേതാവിന് ആദരം; എല്ലാ വര്‍ഷവും ഓഗസ്റ്റ് ഏഴിന് ജാവലിന്‍ ത്രോ മത്സരങ്ങള്‍ സംഘടിപ്പിക്കും

Aswathi Kottiyoor

ഹോമിയോ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പ്

Aswathi Kottiyoor
WordPress Image Lightbox