സംസ്ഥാനത്ത് വൈദ്യുതി മേഖല ഇന്ന് നിശ്ചലമാകും. വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെയാണ് കെഎസ്ഇബി ജീവനക്കാരുടെ പണിമുടക്ക്. ഭരണ പ്രതിപക്ഷ സംഘടകൾ ഒരുമിച്ചാണ് പണിമുടക്കുന്നത്. കേന്ദ്രം നിയമം നടപ്പാക്കിയാൽ കാർഷിക, ഗാർഹിക ഉപഭോക്താക്കൾക്ക് വൻബാധ്യതയുണ്ടാകുമെന്നും വൈദ്യുതി മേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് പണിമുടക്ക്.
കേന്ദ്ര വൈദ്യുതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായാണ് സംസ്ഥാനത്ത് കെഎസ്ഇബി ജീവനക്കാരും പണിമുടക്കുന്നത്.