24.2 C
Iritty, IN
August 20, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത് 21,200 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍
Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത് 21,200 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 21,200 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​വി​ഡ്-19 വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. 332 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പ് ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ല്‍ (59) വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ത്. ആ​ല​പ്പു​ഴ 17, എ​റ​ണാ​കു​ളം 59, ക​ണ്ണൂ​ര്‍ 21, കൊ​ല്ലം 14, കോ​ട്ട​യം 19, കോ​ഴി​ക്കോ​ട് 30, മ​ല​പ്പു​റം 29, പാ​ല​ക്കാ​ട് 24, പ​ത്ത​നം​തി​ട്ട 15, തി​രു​വ​ന​ന്ത​പു​രം 53, തൃ​ശൂ​ര്‍ 38, വ​യ​നാ​ട് 13 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ (4704) വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. ആ​ല​പ്പു​ഴ 1012, എ​റ​ണാ​കു​ളം 4704, ക​ണ്ണൂ​ര്‍ 1761, കൊ​ല്ലം 1010, കോ​ട്ട​യം 920, കോ​ഴി​ക്കോ​ട് 2475, മ​ല​പ്പു​റം 1524, പാ​ല​ക്കാ​ട് 1652, പ​ത്ത​നം​തി​ട്ട 690, തി​രു​വ​ന​ന്ത​പു​രം 2737, തൃ​ശൂ​ര്‍ 2063, വ​യ​നാ​ട് 652 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം.

ഇ​തോ​ടെ ആ​കെ 2,50,130 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്.

Related posts

ജീവനി പദ്ധതി’ ഇനി എയ്‌ഡഡ് കോളേജുകളിലും: മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor

തൊഴിലരങ്ങത്തേക്ക്’ പദ്ധതി: ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 6)

Aswathi Kottiyoor

സുഡാനിൽനിന്ന്​ ഇന്ത്യക്കാരുടെ ആദ്യ സംഘം ജിദ്ദയിലേക്ക്​ പുറപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox