ഇരിട്ടി : കീഴൂരിൽ ചതുപ്പ് നിലം മണ്ണിട്ട് നികത്തുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് തഹസിൽദാർ കെ.കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലം സന്ദർശിച്ചു. സ്ഥലമുടമക്ക് നോട്ട്സ് നൽകുമെന്നും മറ്റു നടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ പറഞ്ഞു.
കീഴൂർ – വികാസ് നഗർ റോഡിലെ ഏക്കറുകളോളം കിടക്കുന്ന ചതുപ്പു നിലമാണ് ഘട്ടംഘട്ടമായി ഉടമ മണ്ണിട്ട് നികത്തുന്നത്. സർക്കാർ സ്ഥാപനങ്ങൾ അവധിവരുന്ന ദിവസങ്ങളിൽ രാത്രി യിലും മറ്റുമാണ് ആണ് ടിപ്പർ ലോറികളിൽ ഇവിടെ മണ്ണ് കൊണ്ടുവന്ന് തള്ളുന്നത്. ചതുപ്പ് നിലത്തിൽ 10 സെൻ്റിൽ അധികം സ്ഥലം ഇപ്പോൾ മണ്ണിട്ടുനികത്തി കഴിഞ്ഞു. മഴക്കാലമായാൽ
സമീപത്തെ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറുന്ന പ്രദേശം കൂടിയാണ് ഇവിടം. മണ്ണിട്ട് നികത്തുന്നത് കൂടുതൽ അപകടങ്ങൾക്കിടവരുത്തും എന്ന നിഗമനത്തിലാണ് നാട്ടുകാർ റവന്യൂ അധികൃതർക്ക് പരാതി നൽകിയത്. സ്ഥല
ഉടമയ്ക്ക് നോട്ടീസ് നൽകാനും, ചതുപ്പ് നിലത്തിൽ ഇട്ട മണ്ണ് നീക്കം ചെയ്യാൻ ആവശ്യമായ നടപടിയും സ്വീകരിക്കുമെന്ന് തഹസിൽദാർ പറഞ്ഞു.
Like
Comment
Share