ചെട്ടിയാംപറമ്പ്: ചീങ്കണ്ണിപ്പുഴ ജനകീയ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പുഴ ശുചീകരണവും തടയണ നിർമാണവും ആരംഭിച്ചു. പൂക്കുണ്ട് കോളനി പരിസരത്ത് നടന്ന പരിപാടി കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ ലീലാമ്മ ജോണി അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ബിജു ചാക്കോ, വേലിക്കകത്ത് മാത്യു, രമ്യ ബിനോയ് എന്നിവർ പ്രസംഗിച്ചു. ചെട്ടിയാംപറമ്പ് ദേവാലയ വികാരി ഫാ. ബിനോയി പാണാൽ, വാർഡ് പ്രതിനിധികൾ, ചെട്ടിയാംപറമ്പ് എൻഎസ്എസ് കരയോഗം ഭാരവാഹികൾ, എസ്എൻഡിപി ശാഖാ യോഗം പ്രതിനിധികൾ, വിവിധ പള്ളിക്കമ്മറ്റി പ്രതിനിധികൾ എന്നിവർ ശുചികരണത്തിനും തടയണ നിർമാണത്തിനും നേതൃത്വം നൽകി. പുഴയിൽ കുളിക്കാനിറങ്ങുന്നവരെ വനപാലകർ ഭീഷണി പെടുന്നതിനെതിരെ പ്രദേശവാസികൾ പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നല്കി. അടക്കാത്തോട് മുതൽ വളയംചാൽ വരെയുള്ള പുഴയുടെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി. വരും ദിവസങ്ങളിലും ശുചീകരണം തുടരും.