ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്ക്ക് സത്വര പരിഹാരം കാണുന്നതിലൂടെ പരാതി രഹിത കേരളം സൃഷ്ടിക്കുകയാണ് സാന്ത്വന സ്‌പര്ശം അദാലത്തുകളിലൂടെ സര്ക്കാര് ലക്ഷ്യമിടുന്നത്. ഇരിട്ടിയിൽ നടക്കുന്ന സ്വാന്തന സ്പർശം പരാതി പരിഹാര അദാലത്തിൽ മന്ത്രിമാർ പരാതികൾ കേൾക്കുകയാണ്. കൊവിഡ് വ്യാപന ഭീതിയുടെ സാഹചര്യത്തില് കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാണ് അദാലത്തുകള് നടത്തുന്നത്. ജനങ്ങളുടെ സൗകര്യം പരിഗണിച്ചാണ് താലൂക്ക് തലത്തില് അദാലത്തുകള് സംഘടിപ്പിക്കുന്ന്.
അദാലത്തില് വച്ച് ലഭിക്കുന്ന പരാതികളില് സാധ്യമായവ ഇവിടെ വച്ചുതന്നെ പരിഹരിക്കും. കൂടുതല് അന്വേഷണം ആവശ്യമുള്ളവ തുടര് നപടികള്ക്കായി ബന്ധപ്പെട്ട വകുപ്പുകള്ക്ക് കൈമാറിയ ശേഷം തീരുമാനം കൈക്കൊള്ളും.
അദാലത്തുമായി ബന്ധപ്പെട്ട് നേരത്തേ ലഭിച്ച പരാതികളില് ഇതിനകം തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു.
അദാലത്തിലെത്തിയ അപേക്ഷകളില് ചിലത് പ്രത്യേക നയരൂപീകരണം ആവശ്യമുള്ളവയോ നിയമനിര്മാണം ആവശ്യമുള്ളവയോ ആണ്. അത്തരം അപേക്ഷകള് ആ രീതിയില് പരിഗണിക്കും.