തിരുവനന്തപുരം: റബറിന്റെ തറവില ഉയര്‍ത്തി തോമസ് ഐസകിന്റെ ബജറ്റ്. തറവില 170 രൂപയാക്കിയാണ് ഉയര്‍ത്തിയത്. നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി. നെല്ലിന്റെ സംഭരണ വിലയും ഉയര്‍ത്തി. 28 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രം പാസാക്കിയ കര്‍ഷക നിയമങ്ങള്‍ കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ കര്‍ഷക നിയമം കുത്തകള്‍ക്ക് സഹായകരമാണ്. നിയമം തറവില സമ്പ്രദായം ഇല്ലാതാക്കും. കേന്ദ്രസര്‍ക്കാറിന്റെ ധാര്‍ഷ്ട്യം കൃഷിക്കാര്‍ക്കു മുമ്പില്‍ അടിയറവു വയ്‌ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍
- പതിനഞ്ചു ലക്ഷം അര്‍ഹരായ കുടുംബങ്ങളെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തി.
- വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കമ്പ്യൂട്ടര്‍ വായ്പ
- ജിഎസ്ടി ഇതുവരെ ഫലപ്രദമായിട്ടില്ല. അത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ അസ്ഥിരപ്പെടുത്തിയെങ്കിലും വികസനത്തെ ബാധിച്ചില്ല
- സര്‍ക്കാറിന്റെ ശരാശരി സാമ്പത്തിക വളര്‍ച്ച 5.9 ശതമാനം.
- സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ 1600 രൂപയായി ഉയര്‍ത്തും
- തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി രൂപ അധികം അനുവദിക്കും
- എട്ട് ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
- 2021ല്‍ നാലായിരം തസ്തികകള്‍ ആരോഗ്യ വകുപ്പ് സൃഷ്ടിക്കും.
- കേരളം ഇരുപതിനായിരം കോടി രൂപ പാക്കേജ് പ്രഖ്യാപിച്ചു.
- കുടുംബ ശ്രീ വഴി രണ്ടായിരം കോടി രൂപ നല്‍കി
- കോവിഡ് പ്രതിരോധം ലോകത്തിന്റെ ആദരവ് നേടി. ആദ്യഘട്ട വ്യാപനം തടയുന്നതില്‍ വിജയിച്ചു.
- കോവിഡ് വ്യാപിക്കുന്നുണ്ട് എങ്കിലും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിച്ചു. ഒരു പാട് പേരെ മരണത്തില്‍ രക്ഷിക്കാനായി.
- കോവിഡിന് ചികിത്സ സൗജന്യമാക്കി.
- കേരളത്തിന്റെ ആരോഗ്യ വകുപ്പിന്റെ കരുത്ത് ഒരിക്കല്‍ക്കൂടി ലോക ശ്രദ്ധ നേടി