29.4 C
Iritty, IN
May 16, 2024
  • Home
  • Peravoor
  • പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി ഭൂ​മി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​യേ​റിയെന്ന് പ​രാ​തി
Peravoor

പേ​രാ​വൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി ഭൂ​മി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​യേ​റിയെന്ന് പ​രാ​തി

പേ​രാ​വൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ ഭൂ​മി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​യേ​റു​ക​യും ആ​ശു​പ​ത്രി സ്ഥ​ലം പൊ​തു​വ​ഴി​യാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി. കൈ​യേ​റി​യ സ​ർ​ക്കാ​ർ ഭൂ​മി തി​രി​ച്ചു പി​ടി​ക്കാ​ൻ ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ​വ​കു​പ്പ് ത​ഹ​സി​ൽ​ദാ​ർ​ക്ക് ക​ത്ത് ന​ൽ​കി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഗ്രി​ഫി​ൻ സു​രേ​ന്ദ്ര​നാ​ണ് ഇ​രി​ട്ടി ത​ഹ​സി​ൽ​ദാ​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.
ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ലം ഉ​ട​മ​യാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വ്യ​ക്തി ആ​ശു​പ​ത്രി സ്ഥ​ലം കൈ​യേ​റി കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യും ആ​ശു​പ​ത്രി​യു​ടെ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സ്ഥ​ലം പൊ​തു​വ​ഴി​യാ​യി കാ​ണി​ച്ച് അ​നു​മ​തി വാ​ങ്ങി​യ​താ​യും സൂ​പ്ര​ണ്ട് ത​ഹ​സി​ൽ​ദാ​ർ​ക്ക് ന​ൽ​കി​യ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ആ​ശു​പ​ത്രി ഭൂ​മി പൊ​തു​വ​ഴി​യാ​യി ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ന്മേ​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സൂ​പ്ര​ണ്ട് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി ത​ഹ​സി​ൽ​ദാ​രു​ടെ സ​ഹാ​യം തേ​ടി​യ​ത്.

Related posts

പേരാവൂർ കൊളവഞ്ചാൽ അബു ഖാലിദ് മസ്ജിദിൽ സമൂഹ നോമ്പ് തുറ

Aswathi Kottiyoor

വനം കൊള്ള; പേരാവൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

Aswathi Kottiyoor

മു​ൻ പ്ര​സി​ഡ​ന്‍റി​നെ സി​പി​എം ഭാ​ര​വാ​ഹി​ത്വ​ത്തി​ൽ​നി​ന്ന് നീ​ക്കി

Aswathi Kottiyoor
WordPress Image Lightbox