500 ഇട്ട് അക്കൗണ്ട് തുറക്കണം, മോദി 10000 രൂപ നിക്ഷേപിക്കും; പറ്റിക്കാൻ നോക്കി എബിപിഎം പെട്ടു, അന്വേഷണം തുടങ്ങി
ചെന്നൈ: വ്യാജ വാഗ്ദാനം നൽകി ആദിവാസികളെ കബളിപ്പിച്ച അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്കെതിരെ അന്വേഷണം. അക്കൗണ്ട് തുറന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 10,000 രൂപ നിക്ഷേപിക്കുമെന്നായിരുന്നു ബേട്ടമുഗിലാലത്തെ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററുടെ വാഗ്ദാനം.