‘ആർഎസ്എസ് ചായ്‌വ്‘; പൊലീസിനെതിരെ വിമർശനവുമായി എപി സുന്നി മുഖപത്രമായ ‘സിറാജ്’
കോഴിക്കോട്: കേരളാ പൊലീസിനെതിരെ വിമര്‍ശനവുമായി എപി സുന്നി മുഖപത്രമായ സിറാജ്. പൊലീസിന്റെ നടപടികളിൽ ആർഎസ്എസ് ചായ്‌വ് പ്രകടമാണെന്നാണ് സിറാജിന്‍റെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത്. സംഘപരിവാർ പ്രവർത്തകർ പ്രതിസ്ഥാനത്ത് വരുമ്പോൾ കേസ് എടുക്കാറില്ലെന്നും ന്യൂനപക്ഷങ്ങൾക്കെതിരെ മറിച്ചാണ് നിലപാടെന്നും