നടിയെ ആക്രമിച്ച കേസ്; സംഭവിച്ചത് ഗുരുതരവീഴ്ച, പൊളിഞ്ഞത് സുപ്രധാന തെളിവിൻെറ വിശ്വാസ്യത ഇല്ലാതാക്കാനുള്ള നീക്കം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടന്നത് സുപ്രധാന തെളിവിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമം. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന വിവരം അതിജീവത പുറത്ത് കൊണ്ടുവന്നതോടെയാണ് സുപ്രധാന തെളിവിന്റെ വിശ്വാസ്യത ഇല്ലാതാകാനുള്ള നീക്കം തടയാനായത്.