ജനുവരി രണ്ടു വരെ റാലികളും പൊതുപരിപാടികളും നിരോധിച്ചു
ഒമൈക്രോൺ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തെലങ്കാന സർക്കാർ. ജനുവരി രണ്ടുവരെ റാലികളും പൊതുപരിപാടികളും നിരോധിച്ചു. രോഗം പടരുന്നത് തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സർക്കാർ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.