യമുനയിലെ ജലനിരപ്പ് വീണ്ടുമുയരുന്നു; കേജ്രിവാളിന്റെ വസതിക്ക് സമീപം വെള്ളംകയറി
ന്യൂഡൽഹി∙ ബുധനാഴ്ച രാത്രിയിൽ യമുനാനദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ഡൽഹി നിവാസികൾ ദുരിതത്തിലായി. ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടിൽനിന്ന് കൂടുതൽ ജലം തുറന്നുവിട്ടതോടെ വ്യാഴാഴ്ച രാവിലെ ജലനിരപ്പ് 208.46 മീറ്ററായി. യമുനയിൽ പതിറ്റാണ്ടുകൾക്കിടെയുള്ള ഉയർന്ന ജലനിരപ്പാണിത്.