ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണ തടവുകാരെ കാണാം, കത്തയയ്ക്കാം; ഇളവുമായി ജയിൽ വകുപ്പ്
കോട്ടയം ∙ സംസ്ഥാനത്തെ തടവുപുള്ളികൾക്കു ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അഭിഭാഷകരെയോ കാണുന്നതിനും കത്തുകൾ എഴുതുന്നതിനുമുള്ള നിയന്ത്രണത്തിൽ ഇളവനുവദിച്ചു. ആഴ്ചയിൽ രണ്ടോ അതിൽ കൂടുതലോ കൂടിക്കാഴ്ചകൾക്കും കത്തുകൾ അയയ്ക്കുന്നതിനും സൗകര്യമൊരുക്കാം. കൂടിക്കാഴ്ചയ്ക്ക് അരമണിക്കൂറാണു സമയം. ജയിൽ സൂപ്രണ്ട്