വാച്ചർമാർക്ക് തോക്ക് കൊടുക്കണമെന്ന് മകൾ; കാട്ടിൽ പോയിട്ട് വോട്ട് ചോദിക്കൂ എന്ന് മകൻ: അജീഷിൻ്റെ വീട്ടിലെത്തിയ മന്ത്രിമാർക്കെതിരെ കുടുംബം
പടമലയിലെ അജീഷിന്റെ വീട്ടിലെത്തിയ വനം മന്ത്രിയ്ക്കെതിരെ രോഷപ്രകടനം. വാച്ചർമാർക്ക് തോക്ക് കൊടുക്കണമെന്ന് അജീഷിന്റെ മകൾ ആവശ്യപ്പെട്ടു. കാട്ടിൽ പോയിട്ട് വോട്ട് ചോദിക്കൂ എന്ന് അജീഷിന്റെ മകനും പ്രതികരിച്ചു. മന്ത്രിമാരായ കെ രാജനും എകെ ശശീന്ദ്രനും