24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക​ന​ത്ത മ​ഴ​യി​ൽ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ഇ​ടു​ക്കി 47 ശ​ത​മാ​നം നി​റ​ഞ്ഞു
Kerala

ക​ന​ത്ത മ​ഴ​യി​ൽ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; ഇ​ടു​ക്കി 47 ശ​ത​മാ​നം നി​റ​ഞ്ഞു

ജൂ​ണി​ൽ ശ​ക്തി​കു​റ​ഞ്ഞു നി​ന്ന മ​ഴ ഒ​രാ​ഴ്ച​യാ​യി ക​ന​ത്ത​തോ​ടെ സം​സ്ഥാ​ന​ത്തെ ഡാ​മു​ക​ൾ 43 ശ​ത​മാ​നം നി​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ വ​ലി​യ ഡാ​മാ​യ ഇ​ടു​ക്കി 47 ശ​ത​മാ​നം നി​റ​ഞ്ഞു.

ജൂ​ണി​ൽ നി​റ​യു​മെ​ന്നു പ്ര​തീ​ക്ഷി​ച്ച​തി​ന്‍റെ 90 ശ​ത​മാ​നം എ​ല്ലാ ഡാ​മു​ക​ളി​ലു​മാ​യി ഈ ​ആ​ഴ്ച നി​റ​ഞ്ഞു. ഇ​തോ​ടെ വൈ​ദ്യു​തി ബോ​ർ​ഡ് പ്ര​തി​സ​ന്ധി ഘ​ട്ടം ത​ര​ണം ചെ​യ്ത​താ​യി വി​ല​യി​രു​ത്തി.

ഈ ​മാ​സ​വും ഓ​ഗ​സ്റ്റി​ലും മ​ഴ കു​റ​യു​മെ​ന്നാ​ണ് വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ വി​ല​യി​രു​ത്ത​ൽ. മ​ഴ ശ​ക്ത​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ഞ്ഞി​ട്ടു​ണ്ട്.

ഇ​ട​ത്ത​രം വ​ലി​യ ഡാ​മാ​യ കു​റ്റ്യാ​ടി​യി​ൽ പ്ര​തീ​ക്ഷി​ച്ച​തി​ൽ കൂ​ടു​ത​ൽ ജ​ലം ഒ​ഴു​കി​യെ​ത്തി. കു​റ്റ്യാ​ടി 95 ശ​ത​മാ​നം നി​റ​ഞ്ഞു. എ​ന്നാ​ൽ തേ​രി​യോ​ട് 39 ഉം ​ആ​ന​യി​റ​ങ്ക​ലി​ൽ 16 ശ​ത​മാ​നം മാ​ത്ര​മേ നി​റ​ഞ്ഞി​ട്ടു​ള​ളൂ.

ചെ​റി​യ ഡാ​മു​ക​ളി​ൽ ലോ​വ​ർ പെ​രി​യാ​ർ നി​റ​ഞ്ഞു. പൊ​രി​ങ്ങ​ലി​ൽ 68 ശ​ത​മാ​ന​വും നേ​ര്യ​മം​ഗ​ല​ത്ത് 81 ഉം ​ശ​ത​മാ​നം വീ​തം വെ​ള്ള​മു​ണ്ട്. ഇ​ട​ത്ത​രം വ​ലി​യ ഡാ​മു​ക​ളി​ൽ നി​ന്ന് അ​ഞ്ചും ചെ​റി​യ ഡാ​മു​ക​ളി​ൽ നി​ന്ന് പ​ത്തും മെ​ഗാ യൂ​ണി​റ്റ് വൈ​ദ്യു​തി വീ​തം ദി​വ​സ​വും ഉ​ത്പാ​ദി​പ്പി​ക്കു​ന്നു.

Related posts

കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധനയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷ

Aswathi Kottiyoor

ചൂടിലെ ചൂഷണം , അധിക വൈദ്യുതിക്ക്‌ 50 രൂപ ; കേന്ദ്ര കൊള്ള വീണ്ടും

Aswathi Kottiyoor

*സംസ്ഥാനത്തെ എല്ലാ ആദിവാസി കോളനികളിലും ഇന്റർനെറ്റ്‌ സൗകര്യമൊരുക്കും: മന്ത്രി കെ രാധാകൃഷ്‌ണൻ.*

Aswathi Kottiyoor
WordPress Image Lightbox